
പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂരിലെ ഭായി കോളനിക്ക് സമീപത്തെ പാടശേഖരത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറീസ സ്വദേശി ആണെന്നാണ് പ്രാഥമിക നിഗമനം. അമിതമായ ലഹരി ഉപയോഗമാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ലഹരി കുത്തിവക്കുന്നതിന് ഉപയോഗിക്കുന്ന സിറിഞ്ച്, ലഹരി വസ്തുക്കൾ സൂക്ഷിക്കുന്ന ഡപ്പികൾ എന്നിവ മൃതദേഹത്തിന് സമീപം കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
കോഴിക്കോട് ലോറിയിൽ കടത്തിയ വിദേശമദ്യം പിടികൂടി
മാഹിയിൽ നിന്ന് മൈസൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന വിദേശ
മദ്യവുമായി മൈസൂർ സ്വദേശിയായ ഡ്രൈവർ അറസ്റ്റിൽ. എം. അരുണിനെയാണ് നാദാപുരം പൊലീസ് പിടികൂടിയത്. ലോറിയിൽ നിന്ന് 30 കുപ്പി വിദേശ മദ്യം അധികൃതർ കണ്ടെത്തി. ലോറിയും, മദ്യവും അധികൃതർ കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസം രാത്രി സംസ്ഥാന പാതയിൽ വാഹന പരിശോധനക്കിടയിലാണ് പ്രതി പിടിയിലായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

