
ഇത്തവണ ഓണം ആഘോഷിക്കുമ്പോള്‍ തൊട്ടാല്‍ പൊള്ളുന്ന ഒന്നുണ്ട്. ഓണ സദ്യയിലെ ഏറ്റവും പ്രധാനികളായ വറുത്തുപ്പേരിയും ശര്‍ക്കര ഉപ്പേരിയും. വില കൂടിയാലും ഈ വിഭവം നാം ഒഴിവാക്കില്ല എന്നതാണ് മലയാളിയുടെ ഓണസദ്യയുടെ പ്രത്യേകത.
സദ്യവിളമ്പാന്‍ ഇലയിട്ടാല്‍ ആദ്യട്രിപ്പില്‍ എത്തുന്നതാണ് വറുത്തുപ്പേരിയും ശര്‍ക്കര ഉപ്പേരിയും. എന്നാല്‍ പതിവ് തെറ്റിച്ചാണ് ഇവയുടെ വിലക്കയറ്റം ഉണ്ടായിരിക്കുന്നത്. വെളിച്ചണ്ണ വില ഉയര്‍ന്നതോടെയാണ് വറുത്തുപ്പേരിയും ശര്‍ക്കര ഉപ്പേരിയും സദ്യയിലെ വിലയേറിയ താരമായി മാറിയത്. സദ്യയിലെ ഹൈലൈറ്റ് ആയതുകൊണ്ടുതന്നെ രണ്ടിനെയും ഒഴുവാക്കിയുള്ള ഓണസദ്യ മലയാളിക്കില്ല.
ഓണത്തിന് ആദ്യമായാണ് ചിപ്‌സുകളുടെ വിലക്കയറ്റം ഇങ്ങനെയുണ്ടായതെന്നാണ് കച്ചവടം നടത്തുന്നവരും പറയുന്നത്. വെളിച്ചെണ്ണ വില തന്നെയാണ് വില വര്‍ദ്ധനവിന് കാരണമായി കച്ചവടക്കാരും പറയുന്നത്. ഓണമായതോടെ കായവറുത്തതിന്റെ നിര്‍മ്മാണം കൂടി. തിളച്ചു മറയുന്ന എണ്ണയില്‍ നിന്ന് വെന്ത് തയ്യാറാവുമ്പോഴും അഹങ്കാരത്തിന്റെ തെളിച്ചവുമായി ചിരിക്കുകയാണ് ഞാനില്ലാതെ എന്ത് സദ്യയെന്ന് ഓര്‍മ്മിപ്പിച്ച്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

