
കേരളത്തിൽ ഭരണത്തുടർച്ചയുടെ ആവേശം നിലനിൽക്കുന്നുവെന്ന് അടിവരയിട്ട് ഓൺ മനോരമ നടത്തിയ ‘അസംബ്ലി പോൾ സർവ്വേ’ ഫലങ്ങൾ പുറത്തുവന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി ആരെ വേണമെന്ന ചോദ്യത്തിന് ‘പിണറായി വിജയൻ’ എന്ന് തന്നെയാണ് ഭൂരിപക്ഷം പേരും ഉത്തരം നൽകിയിരിക്കുന്നത്. സർവ്വേയിൽ പങ്കെടുത്തവരിൽ 30.62 ശതമാനം വോട്ടുകൾ നേടിയാണ് മുഖ്യമന്ത്രി ജനപ്രിയ നേതാക്കളുടെ പട്ടികയിൽ ഒന്നാമതെത്തിയത്.
കഴിഞ്ഞ പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ കേരളം കൈവരിച്ച സമാനതകളില്ലാത്ത വികസന നേട്ടങ്ങളും പ്രതിസന്ധികളിൽ മുഖ്യമന്ത്രി നൽകിയ അചഞ്ചലമായ നേതൃത്വവും ജനങ്ങൾ ഇന്നും നെഞ്ചേറ്റുന്നു എന്നതിന്റെ തെളിവാണ് ഈ വോട്ടിംഗ് ശതമാനം.
ALSO READ : മലയോര ഹൈവേയിലൂടെ ഓടാൻ മിലിന്ദ് സോമൻ എത്തുന്നു; ‘ഹിൽ ഹൈവേ റൺ’ ഫെബ്രുവരി 22-ന്
വികസനത്തുടർച്ച ആഗ്രഹിക്കുന്ന കേരളീയർക്കിടയിൽ ഇടതുപക്ഷത്തിന്റെ കരുത്തുറ്റ നേതൃത്വത്തിന് പകരം വെക്കാൻ മറ്റാരുമില്ലെന്ന് ഈ സർവ്വേ ഫലം വ്യക്തമാക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷം ഉയർത്തിക്കാട്ടുന്ന നേതാക്കളായ വി.ഡി സതീശൻ (27.78%), ശശി തരൂർ (26.39%) എന്നിവരേക്കാൾ വലിയ മാർജിനിലാണ് പിണറായി വിജയൻ മുന്നിലെത്തിയത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


