പരാതി നൽകിയത് സിപിഐ എം; കോൺഗ്രസിന്റെ മൗനം സംശയാസ്പദം: കല്ലറ വിവാദത്തിൽ ആഞ്ഞടിച്ച് സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ

oommen-chandy-tomb-poster-controversy-cpm-kottayam-secretary-tr-raghunathan-allegation

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് പോസ്റ്റർ പതിച്ച സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും, സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥൻ ആവശ്യപ്പെട്ടു. പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മാനസിക വെല്ലുവിളി നേരിടുന്ന ഒരു യുവാവാണ് പോസ്റ്റർ അവിടെ വെച്ചതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ഈ യുവാവിനെക്കൊണ്ട് മറ്റാരെങ്കിലും ബോധപൂർവ്വം ചെയ്യിപ്പിച്ചതാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഈ വിഷയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും ഡിസിസി പ്രസിഡന്റും ചേർന്ന് വിലകുറഞ്ഞ രാഷ്ട്രീയ വിവാദമുണ്ടാക്കി മുതലെടുപ്പിനാണ് ശ്രമിക്കുന്നത്. അങ്ങനെയുള്ള ഒരിടത്ത് പോസ്റ്റർ കൊണ്ടുവെച്ചിട്ട് തങ്ങൾക്ക് എന്ത് നേട്ടമാണ് ഉണ്ടാകാനുള്ളതെന്ന് രഘുനാഥൻ ചോദിച്ചു. ഇത് പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണ്. സംഭവത്തിൽ കോൺഗ്രസ് ഇതുവരെ പരാതി നൽകാത്തത് സംശയാസ്പദമാണെന്നും, സിപിഐ എം ലോക്കൽ കമ്മിറ്റിയാണ് പോലീസിൽ ആദ്യം പരാതി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ : എൽ ഡി എഫ് സർക്കാർ നടപ്പിലാക്കിയ ആരോഗ്യ പദ്ധതികൾ അറിയാത്ത പ്രതിപക്ഷ നേതാവ്; വി ഡി സതീശന്റെ പ്രസ്താവനയ്ക്ക് കാച്ചിക്കുറുക്കിയ മറുപടിയുമായി മന്ത്രി വീണാ ജോർജ്

മുൻപ് ഉമ്മൻചാണ്ടിയുടെ വീടിന് നേരെ കല്ലേറുണ്ടായപ്പോൾ യുഡിഎഫ് ഭരണമായിരുന്നിട്ടും പ്രതികളെ പിടികൂടിയില്ല. കോൺഗ്രസുമായി ബന്ധപ്പെട്ടവർ തന്നെയാണ് അന്ന് ആ പ്രവർത്തി ചെയ്തതെന്നതിനാലാണ് അന്വേഷണം നടക്കാത്തതെന്നും ടി.ആർ. രഘുനാഥൻ ആരോപിച്ചു. നിലവിൽ കോട്ടയം ഈസ്റ്റ് പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News