“ജീവിച്ചിരിക്കെ ഉമ്മൻ ചാണ്ടിയെ ഏറ്റവും കൂടുതൽ വേട്ടയാടിയത് തിരുവഞ്ചൂർ രാധാകൃഷ്ണനാണെന്ന് മറിയാമ്മ ഉമ്മൻ തന്നെ പറഞ്ഞിട്ടുണ്ട്”: മന്ത്രി വി എൻ വാസവൻ

V N Vasavan

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫിന്‍റെ പോസ്റ്റർ കൊണ്ടുവെച്ച സംഭവത്തിൽ കോൺഗ്രസ് നടത്തിയത് രാഷ്ട്രീയ മുതലെടുപ്പെന്ന് മന്ത്രി വി.എൻ.വാസവൻ. ജീവിച്ചിരുന്നപ്പോൾ ഉമ്മചാണ്ടിയെ വേണ്ടയാടിയത് തിരുവഞ്ചൂർ രാധാകൃഷ്ണനാണെന്ന് അദ്ദേഹത്തിൻ്റെ ഭാര്യ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എന്നാൽ സിപിഐഎം ആണ് പോസ്റ്റർ പതിച്ചതെന്ന് താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് ഉമ്മചാണ്ടിയുടെ കല്ലറയിൽ LDF ജാഥയുടെ പോസ്റ്റർ വെച്ചതെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. cctv പരിശോധിച്ച് ഇത് ഉറപ്പുവരുത്തിയതുമാണ്. പക്ഷേ കോൺഗ്രസ് നേതൃത്വം ഇതിന് പിന്നിൽ cpi(m) ആണെന്ന് വരുത്തി തീർക്കാനാണ് പരിശ്രമിച്ചത്. മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടുകയാണെന്നായിരുന്നു തിരുവഞ്ചൂരിൻ്റെ പ്രതികരണം.

Also read : കഴിഞ്ഞ 36 മാസത്തിനിടെ സംസ്ഥാനത്ത് കേന്ദ്രം ‘ലയിപ്പിച്ചത്’ 41 പോസ്റ്റ് ഓഫീസുകൾ: തപാൽ കേന്ദ്രങ്ങളുടെ വൻതോതിലുള്ള അടച്ചുപൂട്ടൽ ആശങ്കാജനകമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി

പ്രതിയെ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതോടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള കോൺഗ്രസ് ശ്രമമാണ് പരാജയപ്പെട്ടത്. ഇതിൻ്റെ ജാള്യത മറയ്ക്കാനാണ് കോൺഗ്രസ് പരിശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News