
തിരുവനന്തപുരം: പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിലെ നടപടിക്രമം പൂർത്തിയാക്കാതെ സഭയിൽനിന്ന് ഇറങ്ങിപ്പോയത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് നിയമമന്ത്രി പി രാജീവ്. വളരെ പ്രാധാന്യമെന്ന് കണ്ടുകൊണ്ട് ഒരു അടിയന്തരപ്രമേയം അവതരിപ്പിക്കുകയും, ആ വിഷയം ചർച്ചയ്ക്കെടുക്കാൻ സർക്കാർ തയ്യാറാകുകയും ചെയ്തു. അടിയന്തരപ്രമേയം ചർച്ചയ്ക്കെടുത്തത് തങ്ങളുടെ വിജയമാണെന്ന് പ്രതിപക്ഷം അവകാശപ്പെടുകയും ചെയ്തു.
എന്നാൽ മറ്റൊരു വിഷയം വല്ലാതെ ബുദ്ധിമുട്ടി കണ്ടെത്തി, അവർ അവതരിപ്പിച്ച വിഷയം വോട്ടിനിടാൻ പോലും തയ്യാറാകാതെ ഇറങ്ങുപ്പോകുകയാണ് പ്രതിപക്ഷം ചെയ്തത്. ഇതിലൂടെ അടിയന്തരപ്രാധാന്യമെന്ന തരത്തിൽ എടുത്ത ആ പ്രശ്നത്തെ അവരുടെ പ്രവർത്തികൊണ്ട് റദ്ദ് ചെയ്യുകയാണ് ചെയ്തത്. അതൊരു തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും.
Also Read: കുതിക്കുന്ന ആരോഗ്യരംഗം: ‘നിർണയ’ കേരളത്തിലെല്ലായിടത്തും സര്‍ക്കാരിന്റെ അതിവിപുലമായ ലാബ് ശൃംഖല വരുന്നു
എങ്കിൽപ്പോലും ആരോഗ്യവകുപ്പിന്‍റെ വലിയതരത്തിലുള്ള നേട്ടങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിലും വേദിയൊരുക്കിയതിനും പ്രതിപക്ഷത്തോട് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
നിയമമന്ത്രിയുടെ വിശദീകരണത്തോടെ സഭ നിർത്തിവെക്കണമെന്ന ഉപക്ഷേപം തള്ളുന്നതായി സ്പീക്കർ നിയമസഭയെ അറിയിക്കുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

