
നിയമസഭയിൽ ക്രിയാത്മകമായ പങ്ക് വഹിക്കുന്നതിൽ പ്രതിപക്ഷം പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെതിരെ ഉന്നയിക്കാൻ കാതലായ ഒരു ആരോപണം പോലുമില്ലാത്തതിനാൽ ചർച്ചകളെ ഭയന്ന് ഒളിച്ചോടുന്ന പ്രതിപക്ഷത്തെയാണ് സഭയിൽ കണ്ടത്. ബജറ്റ് ചർച്ചയിൽ പോലും പങ്കെടുക്കാതെ സഭ ബഹിഷ്കരിച്ച നിലപാട് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന കേന്ദ്ര നിലപാടുകളെ വിമർശിക്കാൻ യു.ഡി.എഫ് തയ്യാറാകുന്നില്ല. ആർ.എസ്.എസിന്റെ മനസ്സിൽ ചെറിയ വിഷമം ഉണ്ടാക്കുന്ന കാര്യം പോലും ചെയ്യാൻ കോൺഗ്രസിനും കൂട്ടർക്കും ഭയമാണ്. പൗരത്വ നിയമ ഭേദഗതിയിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും കേരളം സുരക്ഷിതമാണെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
സർക്കാരിനെതിരെ നുണകൾ പ്രചരിപ്പിക്കാൻ ആരുടെയും അനുമതി വേണ്ടല്ലോ എന്ന് പരിഹസിച്ച മുഖ്യമന്ത്രി, വസ്തുതകളെ ഭയപ്പെടുന്നതുകൊണ്ടാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം മടിക്കുന്നതെന്നും ആഞ്ഞടിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


