പ്രതിപക്ഷ നേതാവിന് രാഷ്ട്രീയം പറയാം പക്ഷെ ഇല്ലാത്തത് പറയരുത്: മന്ത്രി കെഎൻ ബാല​ഗോപാൽ

KN Balagopal vd satheesan

കേരളത്തിലെ പ്രതിപക്ഷ നേതാവിന് രാഷ്ട്രീയം പറയാം എന്നാൽ ഇല്ലാത്തത് പറയരുതെനന്ന് മന്ത്രി കെഎൻ ബാല​ഗോപാൽ. കേരളത്തെ അപമാനിക്കുന്ന പ്രസ്ഥാവനയാണ് എല്ലാ ദിവസവും പ്രതിപക്ഷ നേതാവ് നടത്തുന്നത്.കേരളത്തിലേക്ക് വരുന്നവരുടെ കോൺഫിടൻസ് ഇല്ലാതാക്കാനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമം.പ്രതിപക്ഷ നേതാവ് കേരള ഗജനാവിലേക്കയച്ച പൂച്ചകൾ ഭാഗ്യം ചെയ്തവരാണെന്നും വിഡി സതീശന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ബജറ്റ് ചർച്ചയിൽ പ്രതിപക്ഷം തിരിഞ്ഞ് നോക്കിയില്ല. എന്നാൽ ജനങ്ങളിൽ നിന്നും വലിയ പിന്തുണ ബജറ്റിന് ലഭിച്ചു. കേരളം തമോഗർത്തത്തിലേക്കല്ല പോകുന്നത്. കേന്ദ്ര ഫണ്ട് വെട്ടി കുറച്ചിട്ടും കേരളം മുന്നോട്ട് പോയി. കേരളസ്റ്റോറിയെ കേരളത്തിലെ ഒരാൾ പോലും അം​ഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നല്ല കാര്യം നടക്കുമ്പോൾ കേരളം മോശമാണെന്ന് ബ്രാന്റ് ചെയ്യുന്നു.

Also read: ഹൈക്കോടതി വിധി ലംഘിച്ച് കേരള വിസി;സിൻഡിക്കേറ്റ് യോ​ഗത്തിൽ നിന്ന് ഇറങ്ങിപ്പോയി

അമേരിക്കയിൽ നിന്ന് 30 രൂപയ്ക്ക് പാൽ ഇറക്കുമതി ചെയ്യുമ്പോൾ കേരളത്തിലെ 10 ലക്ഷം ക്ഷീര കർഷകരെ പ്രതികൂലമായി ബാധിക്കും. ഇതിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഡിഎ ഡിആർ കുടിശ്ശിക മുഴുവനായി കൊടുത്തു തീർക്കുന്നതായും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News