
പ്രതിപക്ഷത്തെ ഉൾക്കൊള്ളാത്തതാണ് ഇന്നത്തെ പാർലമെന്ററി ജനാധിപത്യത്തിലെ പ്രധാന മൂല്യച്യുതിയെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. പാർലമെന്‍റില്‍ പ്രധാനമന്ത്രി ചോദ്യങ്ങൾക്ക് മറുപടി പറയുന്നില്ലെന്ന് മാത്രമല്ല, പ്രതിപക്ഷത്തിന് ചോദ്യങ്ങൾ ചോദിക്കാന്‍ അനുമതി നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ഡി വൈ എഫ് ഐ ഹൈക്കോടതി അഭിഭാഷക സംഘടന സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരും തലമുറയെ ബാധിക്കുന്ന സുപ്രധാന നിയമങ്ങൾ വരെ പാര്‍ലമെന്‍റില്‍ ചർച്ചയില്ലാതെയാണ് പാസാക്കുന്നത്. സവർക്കറുടെ ചിത്രം പാർലമെൻ്റിൽ സ്ഥാപിച്ചവരുടെ രാഷ്ട്രീയ താല്‍പ്പര്യം മറ്റൊരു തരത്തിലേക്ക് മാറുന്നതിന്‍റെ ഭാഗമായാണ് രാജ്‌ഭവനിലും ഹൈക്കോടതി ഓഡിറ്റോറിയത്തിലും ഭാരതാംബയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്. രാജ്യത്ത് മാധ്യമങ്ങള്‍ നിഷ്ക്രിയമായെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി ചൂണ്ടിക്കാട്ടി.
‘വി ദ പീപ്പിൾ ഓഫ് ഇന്ത്യ–ഭരണഘടനയും പാർലമെന്ററി ജനാധിപത്യവും’ വിഷയത്തിലായിരുന്നു ഡി വൈ എഫ് ഐ ഹൈക്കോടതി അഭിഭാഷക സംഘടന സെമിനാര്‍ സംഘടിപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

