‘താൻ മത്സരിക്കുന്നത് തടയാൻ നേതൃത്വം ശ്രമിച്ചു, എൻ എം വിജയന് സംഭവിച്ചത് പോലെ തനിക്കും സംഭവിച്ചാൽ ഉത്തരവാദി ഐ സി ബാലകൃഷ്ണൻ എംഎൽഎ’: ഡിസിസി ജനറൽ സെക്രട്ടറി

or raghu

ആദിവാസി മേഖലയിലെ ആളുകളെ കോൺഗ്രസ് മനപ്പൂർവ്വം മാറ്റി നിർത്തുന്നുവെന്ന് ഡിസിസി ജനറൽ സെക്രട്ടറി ഒ ആർ രഘു. താൻ മത്സരിക്കുന്നതും ബ്ലോക്ക് പ്രസിഡൻ്റാവുന്നതും തടയാൻ നേതൃത്വം തന്നെ ശ്രമിച്ചുവെന്നും ഐ സി ബാലകൃഷ്ണൻ എംഎൽഎയാണ് എല്ലാ കളികളുടെയും പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

എൻ എം വിജയന് സംഭവിച്ചത് പോലെ ഒന്ന് തനിക്കും സംഭവിച്ചാൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയാകും കുറ്റക്കാരനെന്ന് ഒ ആർ രഘു പറഞ്ഞു. തന്റെ സ്വന്തം പഞ്ചായത്തായ മുള്ളങ്കൊല്ലിയിൽ ജില്ലാ പഞ്ചായത്ത് എസ്ടി സീറ്റ് വന്നപ്പോൾ അത് തനിക്ക് നിഷേധിക്കപ്പെട്ടുവെന്ന് ഒ ആര്‍ രഘു പറഞ്ഞു.

ALSO READ: മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: പണം പിരിച്ച് വീട് നൽകാതെ വഞ്ചിക്കുന്ന കോൺഗ്രസിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ റാലി

13 വർഷമായി ഡിസിസി ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന തനിക്ക് ബ്ലോക്ക് പഞ്ചായത്ത് സീറ്റിനായി എല്ലാവരുടെയും കാലുപിടിക്കേണ്ടി വന്നുവെന്നും, അവിടെ തന്നെ തോൽപ്പിക്കാനായി പാർട്ടിയിലുള്ളവർ തന്നെ റിബൽ സ്ഥാനാർത്ഥികളെ നിർത്തിയെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ 15 വർഷമായി ഐ സി ബാലകൃഷ്ണൻ തന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് രഘു പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News