
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി നിർണയത്തിൽ സഭാംഗങ്ങളെ ഒഴിവാക്കിയതില്‍ യുഡിഎഫിനെതിരെ പ്രതിഷേധവുമായി ഓർത്തഡോക്സ് സഭ. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിനിർണയത്തിൽ സഭാംഗങ്ങളെ യു ഡി എഫ് അവഗണിച്ചുവെന്ന് ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാദര്‍ ഡോ. തോമസ് വർഗീസ് അമയിൽ പറഞ്ഞു.
എല്ലാ സമുദായങ്ങളെയും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതാകണം മതേതരത്വം. സമുദായിക പരിഗണന നൽകുന്ന പാർട്ടി എന്ന് പറഞ്ഞശേഷം നൽകാത്തതിലാണ് പ്രതിഷേധമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സ്ഥാനാർഥി നിർണയം സഭാ അംഗങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ജില്ലയിൽ സ്ഥാനാർത്ഥിയാകാൻ യോഗ്യരായ ഓർത്തഡോക്സ് സഭാ അംഗങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി പേരാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. സീറ്റ് നിഷേധിച്ചതായിരുന്നു കാരണം. ബി ജെ പിയിലും സീറ്റ് നല്‍കാത്തതില്‍ മനംനൊന്ത് പ്രവര്‍ത്തകൻ രാജിവെച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

