ഒറ്റപ്പാലത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിനെതിരെ വിമതനായി മത്സര രംഗത്തിറങ്ങി ബ്ലോക്ക് ജനറൽ സെക്രട്ടറി

palakkad UDF

പാലക്കാട് ഒറ്റപ്പാലത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിനെതിരെ ബ്ലോക്ക് ജനറൽ സെക്രട്ടറി വിമതനായി മത്സരിക്കും. ബ്ലോക്ക് പ്രസിഡൻ്റ് എൻ കെ ജയരാജനെതിരെ ജനറൽ സെക്രട്ടറി എം ഉണ്ണികൃഷ്ണനാണ് മത്സരിക്കുന്നത്. എം ഉണ്ണികൃഷ്ണ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചു. ഒറ്റപ്പാലം നഗരസഭയിലെ മീറ്റ്ന വാർഡിലാണ് ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ ഏറ്റുമുട്ടുന്നത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എൻ കെ ജയരാജൻ മത്സരിക്കുന്ന വാർഡിൽ ജനറൽ സെക്രട്ടറി എം ഉണ്ണിക്കൃഷ്ണനാണ് വിമത സ്ഥാനാർത്ഥി.

ALSO READ; പത്തനംതിട്ടയിൽ UDF പുകയുന്നു: ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിന് വിമത ഭീഷണി; നഗരസഭയിൽ ഒരേ വാർഡിൽ കോൺഗ്രസിനും ലീഗിനും സ്ഥാനാർത്ഥികൾ

ജയരാജൻ ഉൾപ്പെടുന്ന ബ്ലോക്ക് നേതൃത്വത്തിൻ്റെ ഏകാധിപത്യ നിലപാടുകളിൽ പ്രതിഷേധിച്ചാണു സ്വതന്ത്രനായി മത്സരക്കുന്നതെന്ന് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കുമെന്നാണ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എൻ കെ ജയരാജൻ്റെ പ്രതികരണം. എം മണികണ്ഠനാണ് ഇവിടെ ഇടത് സ്ഥാനാർഥി.

News Summary: Block General Secretary as rebel against Congress Block President in Palakkad Ottapalam in local body election.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News