സഹകരണ ജീവനക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത് 61.87 കോടി രൂപ

vn vasavan + Kerala State Cooperative Employees Welfare Board

തിരുവനന്തപുരം: സഹകരണസംഘം ജീവനക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വഴി ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷം ജീവനക്കാര്‍ക്കായി 61.87 കോടി രൂപ നല്‍കിയതായി മന്ത്രി വി എന്‍ വാസവന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സേവനത്തിലിരിക്കെ മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരായ 487 പേര്‍ക്ക്  12.65 കോടി രൂപ മരണാനന്തര ധനസഹായമായും ഈ കാലയളവില്‍ അനുവദിച്ചു.

സേവനത്തില്‍ നിന്നും പിരിഞ്ഞുപോയ 9018 ജീവനക്കാര്‍ക്ക് ബോര്‍ഡിലേക്ക് അടച്ച വിഹിതം ഇനത്തില്‍ 30,88,52081 രൂപ തിരികെ നല്‍കുകയും അതിന്റെ 10% ഇന്‍സെന്റീവായി 30,85,208 രൂപയും നല്‍കി. ഇക്കാലയളവില്‍ 2871 ജീവനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും വിവിധ ചികിത്സാ ധനസഹായങ്ങളായി 17 കോടി രൂപ നല്‍കിയിട്ടുണ്ട്.

ALSO READ; ആര്‍സിസിയില്‍ 242 കോടി രൂപയുടെ 14 നില കെട്ടിടമൊരുങ്ങി; ഫെബ്രുവരി 23ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

ഫെസ്റ്റിവല്‍ അലവന്‍സ്, ബോണസ് എന്നിവ നല്‍കാന്‍ സാഹചര്യമില്ലാത്ത സഹകരണ സ്ഥാപനങ്ങളിലെ ബോര്‍ഡ് അംഗങ്ങളായ 276 ജീവനക്കാര്‍ക്ക് 3000 രൂപ വീതം 8,28,000 രൂപ സമാശ്വാസ ധനസഹായമായി നല്‍കിയിരുന്നു. കോവിഡ് പ്രതിസന്ധിക്കിടയില്‍ തിരിച്ചടക്കേണ്ടാത്ത ധനസഹായമായി 2500 രൂപ വീതം 133 പേര്‍ക്ക് 3,32,500/- രൂപയും അനുവദിച്ചിരുന്നു. ഇതിനുപുറമെ കലാ-കായിക രംഗത്തെ മികവിനും പഠനത്തിൽ ഉന്നതവിജയം നേടുകയും ചെയ്ത സഹകരണ ജീവനക്കാരുടെ മക്കള്‍ക്കായി വര്‍ഷം തോറും നല്‍കുന്ന ക്യാഷ് അവാര്‍ഡായി കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി 9744 വിദ്യാര്‍ത്ഥികള്‍ക്ക് 9,74,51,000 രൂപ വിതരണം ചെയ്തു. ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണമായി ഇതു മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News