‘ആ വിധി അങ്ങേയറ്റം നിർഭാഗ്യകരം, കേരളം അതിജീവിതയ്ക്കൊപ്പം’; പി കെ ശ്രീമതി ടീച്ചർ

P K SREEMATHI TEACHER

നടിയെ ആക്രമിച്ച കേസിലെ കോടതി വിധി അങ്ങേയറ്റം നിർഭാഗ്യകരമെന്ന് പി കെ ശ്രീമതി ടീച്ചർ. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ “അവൾക്കൊപ്പം” വനിത കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു ടീച്ചർ. പ്രതീക്ഷിച്ച വിധിയല്ല ഉണ്ടായത്. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രാദേശിക തലത്തിൽ പ്രതിഷേധം അറിയിച്ചു. ‘നമ്മളെല്ലാം അവൾക്കൊപ്പമാണ്’ എന്ന കാര്യം ഉറക്കെ ഉറക്കെ പറയുകയാണ് ഈ പരിപാടി.

വൈകി എത്തുന്നത് നീതി നിഷേധമാണെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. 8 വർഷം കഴിഞ്ഞ് ആണ് വിധി എത്തിയത്. അത് ആശ്വാസം ആയിരിക്കും എന്ന് കരുതി. എന്നാൽ നിർഭാഗ്യകരം ആയിരുന്നു. പ്രത്യക്ഷത്തിൽ ഉള്ള പ്രതികൾക്ക് ശിക്ഷ കിട്ടി. ഇതെന്തൊരു നീതി ന്യായം. 20 കൊല്ലം കുറഞ്ഞ കാലയളവ് . ഇതിന് നേതൃത്വം കൊടുത്ത പൾസർ സുനിക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ.

അതിജീവിത തന്നെ ആകെ അങ്കലാപ്പിലായി. ഇതാണോ തനിക്ക് അവസാനം കോടതിയിൽ നിന്ന് ലഭിച്ചതെന്ന് അതിജീവിത ചിന്തിച്ചു പോയി. പിന്നിലുള്ള ഗൂഢാലോചന നടത്തിയവരും ശിക്ഷിക്കപ്പെടണം. വിധി നൽകുന്ന സന്ദേശം എന്താണ് ? സ്ത്രീകൾക്കും പെൺകുട്ടികൾക്കും നൽകുന്ന സന്ദേശം എന്താണ് ? സ്ത്രീകളും പെൺകുട്ടികളും സുരക്ഷിതരല്ല. സംസ്കാര ശൂന്യമാണ്. ഇന്ത്യ എന്ന രാജ്യം സ്ത്രീകൾക്ക് സുരക്ഷിതമല്ലെന്നാണ്.

ALSO READ: ‘അപ്പീൽ പോകുമെന്ന് ഉറപ്പ്’; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അതിജീവിത

കേരളത്തിൽ രാഹുൽ ഒന്നും ഒരു വിഷയവുമല്ല എന്ന് മനസിലായി. കെപിസിസി പ്രസിഡന്റ്‌, കൺവീനർ ഉൾപ്പെടെ ഉള്ള നേതാക്കൾ രാഹുൽ മാങ്കൂട്ടത്തെ സംരക്ഷിക്കാൻ തയ്യാറായി. ഇതൊന്നും മനസിലാക്കാൻ കഴിയാത്ത മാനസിക അവസ്ഥയാണ് വോട്ടർമാർക്ക്. മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന സർക്കാരാണ് ഇടതുപക്ഷ സർക്കാർ. എന്നും അതിജീവിതമാർക്കൊപ്പമാണ് കേരളത്തിലെ സർക്കാർ. ഇന്ന് നടന്ന ചടങ്ങിലും അതിജീവിതയെ വിളിച്ചു. നിന്നോടൊപ്പം ഞങ്ങളുണ്ടെന്ന് ചേർത്ത് പറഞ്ഞു. അതിജീവിതയുടെ വിഷമത്തിൽ അവളോടൊപ്പം ചേർന്ന് എന്ത് നിലപാടും ജനാധിപത്യ മഹിളാ അസോസിയേഷൻ സ്വീകരിക്കും. അവളോടൊപ്പമുണ്ട് നമ്മളും. നീതികിട്ടുന്നതിന് വേണ്ടി പ്രവർത്തിക്കും എന്നും പി കെ ശ്രീമതി ടീച്ചർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News