സിപിഐ എം നേതാവിനെതിരായ ആരോപണത്തിൽ അന്വേഷണം നടത്തി പാർട്ടിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ “തീവ്രത “എന്ന വാക്ക് ഇല്ലെന്നും ഇതുമായി ബന്ധപ്പെട്ട് കേട്ടാലും കണ്ടാലും അറപ്പുളവാക്കുന്ന ചിത്രങ്ങളും വാക്കുകളും ഉപയോഗിച്ചാണ് തനിക്കെതിരെ ആക്രമണം നടത്തി കൊണ്ടിരിക്കുന്നതെന്ന് പി കെ ശ്രീമതി ടീച്ചർ.
‘പാർട്ടി പ്രവർത്തകരിൽ തെറ്റ് ചെയ്തവരുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നടപടി എടുക്കുന്ന പാർട്ടിയാണ് സിപിഐഎം എന്ന് എല്ലാവർക്കും അറിയാം. അങ്ങനെയല്ലാത്ത ഒരു സംഭവം പോലും ആർക്കും ചൂണ്ടിക്കാണിക്കാൻ കഴിയില്ല. അന്ന് ആരോപണ വിധേയനായ വ്യക്തിക്ക് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കനത്ത ശിക്ഷകിട്ടിയതാണെന്ന് ഉള്ളകാര്യം പോലും പലരും മറന്നു. ഇതും പറഞ്ഞാണ് ഇപ്പോൾ രാഹുലിനെതിരായ വിവാദത്തിൽ പ്രതികരിച്ചതിന്റെ പേരിൽ തനിക്കെതിരെ അടക്കം വലിയ രീതിയിലുള്ള സൈബർ ആക്രമണം നടത്തി കൊണ്ടിരിക്കുന്നതെന്ന് ശ്രീമതി ടീച്ചർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
നിയമസഭയിൽ ഈ വിഷയം ചർച്ചയ്ക്ക് വന്നപ്പോൾ മറ്റാരോ ഉപയോഗിച്ച വാക്ക് പിന്നീട് പത്രങ്ങളിൽ വരികയായിരുന്നുവെന്നും അങ്ങനെയൊരു വാക്ക് റിപ്പോർട്ടിലുമില്ലെന്ന് പികെ ശ്രീമതി ടീച്ചർ നേരത്തെ വ്യക്തമാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

