പി എം ശ്രീ പദ്ധതി: ബിനോയ് വിശ്വം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി, വിഷയത്തിൽ തുടർ ചർച്ചകളുണ്ടാകുമെന്ന് പ്രതികരണം

BINOY VISWAM PINARAYI

പി എം ശ്രീ പദ്ധതിയിൽ സർക്കാർ ധാരണാപത്രം ഒപ്പിട്ടതുമായി ബന്ധപ്പെട്ട് സിപിഐയ്ക്കുണ്ടായ ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ആലപ്പുഴ ഗവൺമെൻറ് ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. വിഷയത്തിൽ തുടർ ചർച്ചകളുണ്ടാകുമെന്നും പിന്നീട് തീരുമാനം പറയാമെന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ബിനോയ് വിശ്വം പ്രതികരിച്ചു.

തിരുവനന്തപുരത്ത് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് പിന്നാലെ ആലപ്പുഴയിലെ പൊതുപരിപാടിയിലും പങ്കെടുത്ത ശേഷമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഗസ്റ്റ് ഹൗസിലേക്ക് എത്തിയത്.ഇതിനിടെയായിരുന്നു പി എം ശ്രീ വിഷയം ഉൾപ്പെടെ ചർച്ച ചെയ്യാനായി സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ആലപ്പുഴയിൽ ചേർന്നത്.മൂന്നുമണിയോടെ യോഗം അവസാനിച്ചെങ്കിലും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറാകാതിരുന്ന ബിനോയ് വിശ്വം നേരെ ആലപ്പുഴ ഗസ്റ്റ് ഹൗസിൽ എത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.

ALSO READ: സമയപരിധി അവസാനിച്ചു; രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് റദ്ദാക്കി ഹൈക്കോടതി

ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം പുന്നപ്ര-വയലാർ വാരാചരണ സമാപന പൊതുയോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി വയലാറിലേക്ക് തിരിച്ചു.ഇതിനിടെ ഗസ്റ്റ് ഹൗസിൽ വച്ച് തന്നെ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്നു. തുടർ ചർച്ചകളുണ്ടാകുമെന്നും പാർട്ടി തീരുമാനം യഥാസമയം അറിയിക്കുമെന്നും യോഗത്തിനുശേഷം ബിനോയ് വിശ്വം പറഞ്ഞു.

തുടർന്ന് ബിനോയ് വിശ്വവും പുന്നപ്ര വയലാർ വാരാചരണ സമാപന പരിപാടിയിൽ പങ്കെടുക്കാനായി പോവുകയായിരുന്നു. കേന്ദ്രം തടഞ്ഞുവെച്ച , വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ട, എസ് എസ് കെ ഫണ്ട് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതെന്ന് മന്ത്രി വി ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറവിൽ സംഘപരിവാർ അജണ്ട സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിന് കേരളം കീഴടങ്ങില്ലെന്നും സിപിഐഎം അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരുന്നു.ഈ സാഹചര്യത്തിൽ തുടർ ചർച്ചകളിലൂടെ ആശയക്കുഴപ്പം പരിഹരിക്കാനാണ് ‘സിപിഐ ‘യുടെയും തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News