‘അടൂർ പ്രകാശിന്‍റെ പ്രതികരണത്തിലൂടെ UDF അതിജീവിതക്കൊപ്പമല്ല എന്ന് വ്യക്തമായി’: മന്ത്രി പി രാജീവ്

p rajeev

നടി ആക്രമണക്കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പരാമർശത്തിലൂടെ യു ഡി എഫ് അതിജീവിതക്ക് ഒപ്പമല്ല എന്ന് വ്യക്തമായതായി മന്ത്രി പി രാജീവ്. യു ഡി എഫ് കൺവീനറുടെ നിലപാട് അപ്പീൽ പോകണ്ട എന്നാണ്. എന്നാൽ സർക്കാർ അതിജീവിതക്ക് ഒപ്പം നിൽക്കുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. വിഷയത്തിൽ സ്വതന്ത്ര അന്വേഷണമാണ് പൊലീസ് നടത്തിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത കാണിച്ചു. ഹേമകമ്മിറ്റി വന്നത് സിനിമ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് കാരണമായെന്നും മന്ത്രി പറഞ്ഞു.

ALSO READ; ‘അടൂർ പ്രകാശിന്‍റെ പ്രതികരണം അങ്ങേയറ്റം സ്ത്രീവിരുദ്ധം; സർക്കാർ എന്നും അതിജീവിതക്കൊപ്പം’: മന്ത്രി വീണാ ജോർജ്

എന്നാൽ, പ്രതിപക്ഷ നേതാവിൻ്റെ അടക്കം അപ്പീൽ പോകണം എന്ന വാക്കുകളെ തള്ളിക്കൊണ്ടാണ് യുഡിഎഫ് കൺവീനർ നിലവിലെ പ്രതികരണം നടത്തിയിരിക്കുന്നത്. അപ്പോൾ യുഡിഎഫ് അതിജീവിതക്കൊപ്പം അല്ലെന്നാണ് മനസിലാക്കേണ്ടത്. ജഡ്ജിക്കെതിരായ സൈബർ ആക്രമണം ഗൗരവതരമെന്നും മന്ത്രി വ്യക്തമാക്കി. വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്താം, പക്ഷെ വ്യക്തിപരമായ വിമർശനം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിന് മുമ്പിൽ 4 പേർ കുറ്റവിമുക്തരായി. എന്നാൽ, ഇനി അപ്പീൽ പോകുമ്പോൾ അവർ നിയനടപടി നേരിടുമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News