മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ നിര്യാണത്തിൽ മന്ത്രി പി രാജീവ് അനുശോചിച്ചു

vk ebrahim kunju + p rajeev

മുൻ മന്ത്രിയും മുസ്ലിം ലീഗിന്‍റെ മുതിർന്ന നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിൻ്റെ മരണത്തിൽ വ്യവസായ മന്ത്രി പി രാജീവ് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലേയും അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. അസുഖ ബാധിതനായിരിക്കേ പലവട്ടം ആലുവയിലെ വീട്ടിൽ എത്തിയും കണ്ടിരുന്നതായി മന്ത്രി പറഞ്ഞു. വിദ്യാർത്ഥി, യുവജന സംഘടനാ നേതാവിൽ നിന്ന് ഭരണാധികാരിയായും രാഷ്ട്രീയ നേതാവുമായി വളർന്ന അദ്ദേഹത്തിന് പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുണ്ടായിരുന്നു.

രണ്ട് രാഷ്ട്രീയ പാർടികളിലായിരുന്നെങ്കിലും ട്രേഡ് യൂണിയൻ രംഗത്ത് നിരവധി തവണ ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ടെന്നും പി രാജീവ് അനുസ്മരിച്ചു. തൊഴിലാളികളെ സംബന്ധിച്ച പ്രശ്നങ്ങളിൽ പലപ്പോഴും ഒരേ നിലപാട് കൈക്കൊണ്ടു. നിയമസഭാംഗമായും രണ്ട് തവണ മന്ത്രിയായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന്‍റെ വേർപാടിൽ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.

ALSO READ; മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിൻ്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മുൻ വ്യവസായ, പൊതുമരാമത്ത് മന്ത്രിയും മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. നദീറയാണ് ഭാര്യ. മക്കൾ: അഡ്വ. വി ഇ അബ്ദുൾ ഗഫൂർ, വി ഇ ആബ്ബാസ്, വി ഇ അനൂപ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News