ആരോഗ്യമേഖലയെ തകർക്കാൻ ആസൂത്രിത നീക്കം; വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി സർക്കാർ: മന്ത്രി പി. രാജീവ്

p-rajeev-defends-kerala-health-sector-and-health-minister

സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങളെ തകർക്കാൻ ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെതിരെ കർശന നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പി. രാജീവ് . ഒരു സ്ത്രീ കൂടിയായ ആരോഗ്യ മന്ത്രിയുടെ വസതിയിൽ റീത്ത് വെച്ചുകൊണ്ടുള്ള പ്രതിഷേധം തികച്ചും തെറ്റായ രീതിയാണെന്നും സംസ്കാരശൂന്യമായ ഇത്തരം പ്രവണതകൾ ജനാധിപത്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം വിമർശിച്ചു.

സ്വകാര്യ ആശുപത്രികളിലും പിഴവുകൾ സംഭവിക്കാറില്ലേ എന്ന് ചോദിച്ച മന്ത്രി, സർക്കാർ ആശുപത്രികളിലെ വീഴ്ചകളെ മാത്രം പർവ്വതീകരിച്ച് കാണിച്ച് പൊതുസംവിധാനത്തെ തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. എവിടെ പിഴവുകൾ ഉണ്ടായാലും സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും, എന്നാൽ ബോധപൂർവ്വമായ അനാസ്ഥയെ മാത്രമേ കുറ്റകരമായി കാണുന്നുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ : ആരോഗ്യമേഖലയിലെ ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് സർക്കാരിനെ വേട്ടയാടാൻ ശ്രമം: എം.വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ പൊതുആരോഗ്യ സംവിധാനത്തിൽ ഏറ്റവും കൂടുതൽ വെന്റിലേറ്റർ സൗകര്യങ്ങളുള്ള സംസ്ഥാനം കേരളമാണെന്നത് അഭിമാനകരമായ നേട്ടമാണ്. സംസ്ഥാന ചരിത്രത്തിൽ ഏറ്റവും കൂടുതൽ തസ്തികകൾ സൃഷ്ടിക്കപ്പെട്ടത് ഈ സർക്കാരിന്റെ കാലത്താണെന്നും, ആരോഗ്യമേഖലയുടെ കൂടുതൽ കരുത്തിനായി ഇനിയും ആവശ്യമായ തസ്തികകൾ വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രികളെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളെ പ്രതിരോധിക്കുമെന്നും പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News