
കേരളത്തിൽ ഒന്നും നല്ലത് വരരുത് എന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം ഉണ്ടെന്നും പ്രതിപക്ഷ നേതാവും അതിൽ പെടുമെന്നും മന്ത്രി പി രാജീവ്. സർക്കാറിന്‍റെ ക്ഷേമപദ്ധതി പ്രഖ്യാപനങ്ങൾക്കെതിരെ പൊള്ളയായ വിമർശനങ്ങളുന്നയിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രസ്താവനകളുടെ പശ്ചാത്തലത്തിലായിരുന്നു മന്ത്രി പി രാജീവിന്‍റെ മറുപടി. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിലും അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം നടത്തിയ കാര്യവും മന്ത്രി ഓർമിപ്പിച്ചു.
നാടിനെ അപകീർത്തിപ്പെടുത്തുന്നത് തെറ്റായ സമീപനമാണെന്നും വിജയം എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഏതെങ്കിലും കാലത്ത് പെൻഷൻ വർധിപ്പിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. നിലവിൽ കൊടുക്കുന്നത് മുടക്കാതിരിക്കാൻ ആണ് ആദ്യ പരിഗണന നൽകിയത്.
തെറ്റായ പ്രചാരവേല ചിലവാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ALSO READ; ശബരിമല സ്വർണ കവർച്ചക്കേസ്; മുരാരി ബാബു റിമാൻഡിൽ
എസ് എസ് കെ ഫണ്ട് വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. കേരളം അർഹിക്കുന്നത് കിട്ടാത്തതിൽ ചർച്ച വേണം. അർഹിക്കുന്ന ഫണ്ട് നൽകാത്തത് തെറ്റായ സമീപനമാണ്. അർഹിക്കുന്ന ഫണ്ട് ലഭിക്കാൻ നിയമ തടസ്സം ഇല്ലെന്ന കാര്യവും മന്ത്രി വ്യക്തമാക്കി. ജോർജ് കുര്യൻ കാവിപ്പണം എന്ന് പറയാൻ ബിജെപി ഓഫീസിൽ അല്ല പണം അടിക്കുന്നത്. ബിജെപി ഇലക്ട്രൽ ബോണ്ടിലെ വിഹിതമല്ല, ജനങ്ങളുടെ നികുതി പണം ആണെന്നും അദ്ദേഹം പറഞ്ഞു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

