
കേരളം വികസനത്തിന്റെയും സാമൂഹ്യക്ഷേമത്തിന്റെയും കാര്യത്തിൽ വളരെ വേഗത്തിൽ മുന്നേറുകയാണെന്ന് മന്ത്രി പി രാജീവ്. പാലക്കാട് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി പദ്ധതി ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് മന്ത്രി പ്രതികരിച്ചത്. വെറും 10 മാസം കൊണ്ട് ഭൂമി ഏറ്റെടുക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തത് സർക്കാരിന്റെ കാര്യക്ഷമതയെ കാണിക്കുന്നതായി മന്ത്രി പറഞ്ഞു. വികസന കാര്യങ്ങളിൽ കേരളം ഒന്നാമതെത്തിയിരിക്കുകയാണെന്നും, അതിനാൽ തന്നെ ഈ സർക്കാരിനെ വിമർശിക്കാൻ നിലവിൽ യാതൊരു സാഹചര്യവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ‘മിഷൻ 110’ എന്ന ലക്ഷ്യത്തെക്കുറിച്ച് അനൗപചാരിക മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്തതായും മന്ത്രി പറഞ്ഞു. 2011-ൽ 72 സീറ്റുകളോടെ അധികാരത്തിൽ വന്ന യുഡിഎഫിന് പിന്നീട് സീറ്റുകൾ കുറയുകയും നിലവിൽ അത് 41-ൽ (കോൺഗ്രസ് – 21, ലീഗ് – 15) എത്തിനിൽക്കുകയും ചെയ്യുകയാണ്. ഇതിനു വിപരീതമായി, കഴിഞ്ഞ തവണ 91 സീറ്റുകൾ ലഭിച്ച ഇടതുപക്ഷ മുന്നണി ഇത്തവണ കൂടുതൽ മുന്നേറി 99 സീറ്റുകളിലേക്ക് ഉയർന്നിട്ടുണ്ട്. ആ ലക്ഷ്യം ഇനിയും ഉയർത്തുമെന്നും അതാണ് മിഷൻ 110 ഉദ്ദേശിക്കുന്നമെന്നും പി രാജീവ് വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

