
കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ കോടതികളില്‍ നിന്നും തിരിച്ചെടി നേരിട്ട പ്രതിപക്ഷം വേറെ ഉണ്ടാകില്ലെന്ന് മന്ത്രി പി രാജീവ്. പ്രതിപക്ഷത്തിന് തുടര്‍ച്ചയായ തിരിച്ചടികള്‍ മാത്രമാണെന്നും ബിജെപിയുടെ ഉപകരണമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യമെന്നും മന്ത്രി പറഞ്ഞു.
ഇവിടെയൊരു വക്കീല്‍ ഉണ്ട്. കീഴ് കോടതിയില്‍ പോയി അവിടെ അടികിട്ടി. ഹൈക്കോടതിയില്‍ പോയി അവിടെ തോറ്റപ്പോള്‍ അപ്പീല്‍ പോകുമെന്ന് പറഞ്ഞു. സുപ്രീം കോടതിയില്‍ പോയപ്പോള്‍ ചരിത്രത്തില്‍ ആദ്യമായി ഫൈന്‍ അടിച്ചു എന്നും അദ്ദേഹം പരിഹസിച്ചു.
പ്രതിപക്ഷത്തിന് പബ്ലിക് ഇന്‍ട്രസ്റ്റ് അല്ല പബ്ലിസിറ്റി ഇന്‍ട്രസ്റ്റ് ആണ് എന്ന് കോടതിക്ക് പറയേണ്ടിവന്നു. ഇനി ഏക ആശ്രയം അന്താരാഷ്ട്ര കോടതിയാണ്. ചാനല്‍ ചര്‍ച്ചയില്‍ കടലാസ് ഉണ്ടെന്നാണ് പറഞ്ഞത്. കോടതി ചോദിച്ചപ്പോള്‍ കാണിച്ചത് ശങ്കരാടി പറഞ്ഞ രേഖയാണെന്നും മന്ത്രി പരിഹസിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

