ഷൈൻ ടീച്ചർക്കെതിരായ വ്യാജ ആരോപണം: ‘ഒരു കഥ നിർമ്മിച്ച് ആസൂത്രിതമായി പ്രചരിപ്പിച്ചു’; സംഭവം തീർത്തും അപലപനീയമെന്ന് മന്ത്രി പി രാജീവ്

p rajeev + shine teacher

ഷൈൻ ടീച്ചർക്കെതിരായ വ്യാജ ആരോപണവും സൈബർ ആക്രമണവും തീർത്തും അപലപനീയമെന്ന് മന്ത്രി പി രാജീവ്. വിഷയത്തിൽ പൊലീസ് ശക്തമായി ഇടപെടുന്നുണ്ട്. എംഎൽഎമാരുടെ പരാതിയിലും ഗൗരവമായ അന്വേഷണം നടക്കുന്നുണ്ട്. ഒരു കഥ നിർമ്മിച്ച് ആസൂത്രിതമായി പ്രചരിപ്പിക്കുകയാണ് ചെയ്തത്.
കോൺഗ്രസിൽ വളർന്നുവരുന്ന പുതിയ സംസ്കാരത്തിൻറെ ഭാഗമാണിതെന്നും മന്ത്രി വിമർശിച്ചു. ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ അപലപിക്കാൻ തയ്യാറായില്ല. ഇതൊരു ആസൂത്രിതമായ പദ്ധതിയാണെന്ന് സംശയിക്കുന്നു. എല്ലാം അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ ബോംബ് കയ്യിലിരുന്ന് പൊട്ടിയതാണോ എന്നൊക്കെ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും മന്ത്രി പരിഹസിച്ചു.

ALSO READ; പാലക്കാട് യൂത്ത് ലീഗ് അക്രമം; മണ്ണാർക്കാട്ടെ റോഡ് കരാർ കമ്പനിയുടെ ഓഫീസ് അടിച്ചു തകർത്തു

അതേസമയം, തനിക്കെതിരെ സൈബറാക്രമണം അ‍ഴിച്ചുവിട്ട കോൺഗ്രസിനെ ശക്തമായ ഭാഷയിൽ വിമർശിച്ച് കെ ജെ ഷൈൻ ടീച്ചർ രംഗത്തെത്തി. നെഹ്റുവിന്‍റെ അച്ഛൻ മകൾക്കയച്ച കത്തുകൾ എല്ലാവരും വായിക്കണം. സംസ്കാരം എന്താണെന്ന് അതിൽ പറയുന്നുണ്ടെന്നും അവർ പറഞ്ഞു. പൊലീസ് സംവിധാനം നന്നായി പ്രവർത്തിച്ചു, അതിൽ അഭിമാനമുണ്ടെന്നും ഷൈൻ ടീച്ചർ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News