
കേരളത്തിലെ ആയുർവേദ ചികിത്സ കഴിഞ്ഞ് മടങ്ങുന്ന എഎപി നേതാവും മുൻ ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് ഓണക്കോടി സമ്മാനിച്ച് മന്ത്രി പി രാജീവ്. ഒപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആശംസകളും അദ്ദേഹത്തെ അറിയിച്ചതായി മന്ത്രി പി രാജീവ് ഫേസ്‌ബുക്കിൽ കുറിച്ചു. കെജ്രിവാളിന് ഓണക്കോടി സമ്മാനിക്കുന്ന ചിത്രവും അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവച്ചു.
സെപ്റ്റംബർ 10 നാണ് രണ്ടാഴ്ചത്തെ ചികിത്സയ്ക്കായി അരവിന്ദ് കെജ്രിവാൾ പാറത്തോട്ടിലെ ആശുപത്രിയിലെത്തിയത്. ചികിത്സാ പൂർത്തിയാക്കി അദ്ദേഹം ഇന്ന് രാവിലെ ദില്ലിയിലേക്ക് മടങ്ങി.
ഇന്നലെ നടന്ന ആയുർവേദ ദിനാചാരണത്തിൽ പങ്കെടുത്ത് കെജ്രിവാളും പങ്കാളിയും വാർത്തകളിൽ ഇടം നേടിയിരുന്നു. കേരളീയ വസ്ത്രത്തിലായിരുന്നു മടുക്കക്കുഴി ആയുർവേദ ആശുപത്രിയിലെ ദിനാചരണത്തിൽ പങ്കെടുത്തത്. കേരളത്തിന്റെ പരമ്പരാഗത ചികിത്സാരീതികളെയും പ്രകൃതിസൗന്ദര്യത്തെയും അദ്ദേഹം പ്രശംസക്കുകയും ചെയ്തിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രീ അരവിന്ദ് കെജ്രിവാൾ ആയുർവേദ ചികിത്സക്കായി കേരളത്തിലുണ്ടായിരുന്നു. ഇന്ന് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി. അദ്ദേഹത്തെ കണ്ട് മുഖ്യമന്ത്രിയുടെ ആശംസകൾ അറിയിച്ചു; ഒപ്പം ഓണക്കോടിയും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

