
ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ KSU അതിക്രമം ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമെന്ന് മന്ത്രി പി രാജീവ്. കോൺഗ്രസ് നേതൃത്വം തെമ്മാടിക്കൂട്ടത്തെയാണ് വളർത്തിയെടുത്തിരിക്കുന്നതെന്നും അദ്ദേഹം ആഞ്ഞടിച്ചു. ഔദ്യോഗിക വസതിയിൽ റീത്ത് വെക്കുന്ന അവസ്ഥയിലേക്ക് ആളുകളെ മാറ്റാം എന്ന ആഹ്വാനമാണ് പ്രതിപക്ഷം നടത്തിയത്. ഇതിൽ അവരുടെ പാർട്ടിയിൽ നിന്നും ഒരു നടപടിയും ഉണ്ടായില്ല എന്ന് മാത്രമല്ല അതിനെ നേതാക്കൾ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.
ALSO READ; വീണാ ജോർജിനെതിരായ കെ എസ് യു ആക്രമണം മര്യാദകേടും ചട്ടമ്പിത്തരവുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ
പ്രതിപക്ഷ നേതാവ് ഉൾപ്പെടെ നടത്തുന്ന അക്രമണോത്സുകമായിട്ടുള്ള പരാമർശങ്ങളാണ് ഇത്തരം അക്രമത്തിലേക്ക് പ്രവർത്തകരെ എത്തിച്ചത്. കേരളം ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതിഷേധിക്കണം. ‘പുതുയുഗ’ത്തിലേക്ക് നയിക്കുന്നെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് നേതൃത്വം തെമ്മാടിക്കൂട്ടമായിട്ടാണ് പ്രവർത്തകരെ വളർത്തിയെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെയുള്ള കെ എസ് യു ആക്രമണം പ്രതിഷേധത്തിന്റെ പേരിലുള്ള കൊലപാതക ശ്രമമാണെന്ന് എം വി ജയരാജനും പ്രതികരിച്ചു. അതിക്രമം രാഷ്ട്രീയമല്ല, ചട്ടമ്പിത്തരമാണെന്നാണ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

