‘ബജറ്റ് സമ്മേളനം അലങ്കോലമാക്കിയതിൽ യുഡിഎഫിൽ ഭിന്നത’; പ്രതിപക്ഷ നേതാവിനപ്പുറം മറ്റുനേതാക്കൾ മൗനം പാലിച്ചത് ഇതിന്‍റെ സൂചനയെന്ന് മന്ത്രി പി രാജീവ്

P RAJEEV

ബജറ്റ് സമ്മേളനം അലങ്കോലമാക്കിയതിൽ കോൺഗ്രസിലും യുഡിഎഫിലും ഭിന്നതയുണ്ടെന്ന് പി രാജീവ് പ്രതിപക്ഷ നേതാവിനപ്പുറം സഭയിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകളിൽ പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, പി ജെ ജോസഫ് തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കൾ സംസാരിക്കാനോ അഭിപ്രായം രേഖപ്പെടുത്താനോ തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാധാരണയായി സഭയിൽ നിന്ന് ഇറങ്ങിപ്പോകുന്ന ഘട്ടത്തിൽ എല്ലാ ഘടകകക്ഷി നേതാക്കളും സംസാരിക്കാറുള്ളതാണ്. എന്നാൽ ബജറ്റ് സമ്മേളനം അലങ്കോലപ്പെടുത്തിയ കാര്യത്തിൽ പ്രതിപക്ഷ നിരയിൽ തന്നെ വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് മറ്റ് നേതാക്കളുടെ മൗനം സൂചിപ്പിക്കുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

ALSO READ; ‘കെ സി വേണുഗോപാൽ കാരണം പാർട്ടി വിടുന്നു’; കെ സുധാകരന്റെ വിശ്വസ്തനായ കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിൽ ചേരും

ശബരിമല സ്വർണ മോഷണത്തിൽ പോറ്റിക്ക് ജാമ്യം ലഭിച്ചതിൽ സർക്കാരിന് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. SITയെ നിയന്ത്രിക്കുന്നത് ഹൈക്കോടതിയാണ്. കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുൻപാകെ സീൽ ചെയ്ത കവറിലാണ് സമർപ്പിച്ചിട്ടുണ്ട്. അന്വേഷണം വളരെ മികച്ച രീതിയിലാണ് നടക്കുന്നതെന്നും, പ്രതികൾ എളുപ്പത്തിൽ രക്ഷപ്പെടാൻ ഇടയാകാത്ത വിധം ശക്തമായ കുറ്റപത്രമാണ് തയ്യാറാക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News