മണിശങ്കർ അയ്യർ പറഞ്ഞ ‘ഭരണത്തുടർച്ച’ എന്തേ ചർച്ചയാവാത്തത്? മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെതിരെ പി. രാജീവ്

minister-p-rajeev-slams-protocol-breach-in-national-highway-inauguration-kerala

കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെതിരെ ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന തെറ്റായ നറേറ്റീവുകൾ പൂർണ്ണമായും തകർന്നിരിക്കുകയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ബംഗാളിൽ ഇടതുപക്ഷത്തെ തിരുത്താനെന്ന പേരിൽ രംഗത്തിറങ്ങിയവർ ഇപ്പോൾ എവിടെയാണെന്നും, ഭരണത്തുടർച്ച ഇല്ലാതാക്കിയ അവർ എന്തുകൊണ്ടാണ് അവിടെ ഇടതുപക്ഷത്തെ തിരികെ കൊണ്ടുവരാൻ ശ്രമിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിൽ ഭരണത്തുടർച്ച വേണ്ടെന്ന് പറയുന്നവർ രൂപീകരിച്ച ‘ആവേശ കമ്മിറ്റികൾ’ വെറുതെയാകുമെന്നും, മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ നടത്തിയ പ്രസ്താവനകൾ ഇത്തരം വിമർശകർക്കുള്ള കൃത്യമായ മറുപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാന്ധിയൻ ദർശനങ്ങൾ പിന്തുടരുന്ന ഇന്ത്യയിലെ ഏക ഭരണസംവിധാനം കേരളത്തിലേതാണെന്ന് കോൺഗ്രസ് നേതാക്കൾ പോലും സമ്മതിക്കുകയാണെന്നും, യഥാർത്ഥ ഗാന്ധിയന്മാർ തീവ്ര വലതുപക്ഷ സ്വഭാവമുള്ള ഇന്നത്തെ കോൺഗ്രസിനെ കൈയൊഴിഞ്ഞ് ഇടതുപക്ഷത്തിനൊപ്പം നിൽക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ALSO READ : സഞ്ചാരികളെ ഇതിലെ ഇതിലെ; റെക്കോഡുകൾ ഭേദിച്ച് കേരള ടൂറിസം

കേരളത്തിലെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളെയും ക്ഷേമ പദ്ധതികളെയും മാധ്യമങ്ങൾ ബോധപൂർവ്വം അവഗണിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. തമിഴ്‌നാട്ടിൽ സ്റ്റാലിൻ സർക്കാർ കുടിശിക അടക്കം 5000 രൂപ നൽകിയതിനെ വലിയ വാർത്തയാക്കിയ മാധ്യമങ്ങൾ, കേരളത്തിൽ 35-നും 60-നും ഇടയിൽ പ്രായമുള്ള മഞ്ഞ, പിങ്ക് കാർഡുടമകളായ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് മാസംതോറും 1000 രൂപ എത്തുന്നത് കാണുന്നില്ല.

ഭരണപക്ഷത്തെ അനുകൂലിക്കുന്നവർ പറയുന്ന കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു ചർച്ചകൾ നടത്തുന്ന മാധ്യമങ്ങൾ, മണിശങ്കർ അയ്യരെപ്പോലെ പരിണിതപ്രജ്ഞനായ ഒരു നേതാവ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ചപ്പോൾ അത് വേണ്ട രീതിയിൽ ചർച്ച ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വികസന വിരുദ്ധമായ പ്രചാരണങ്ങളിൽ നിന്ന് മാധ്യമങ്ങൾ പിന്മാറണമെന്നും യാഥാർഥ്യബോധത്തോടെ നാടിന്റെ നന്മയ്ക്കായി സഹകരിക്കണമെന്നും പി. രാജീവ് വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News