‘രാഹുലിനെതിരായ ആരോപണം അതീവ ഗുരുതരം; കേരള സമൂഹത്തിന്‍റെ ആഗ്രഹമനുസരിച്ച് കോൺഗ്രസ് പ്രവർത്തിക്കുമോ എന്നാണ് ഇനി അറിയേണ്ടത്’: മന്ത്രി പി രാജീവ്

p rajeev + rahul

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം അതീവ ഗുരുതരമെന്നും ഇതുവരെ കണ്ടിട്ടില്ലാത്ത അവസ്ഥയെന്നും മന്ത്രി പി രാജീവ്. കോൺഗ്രസ് പാർട്ടിയുടെ അവസ്ഥ ഈ വിഷയത്തിൽ പ്രതിഫലിക്കുകയാണ്. കേരള സമൂഹത്തിന്‍റെ ആഗ്രഹമനുസരിച്ച് കോൺഗ്രസ് പ്രവർത്തിക്കുമോ എന്നാണ് ഇനി അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. താൽക്കാലിക വേദന സംഹാരികൾ കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമല്ല ഇത്. അസാധാരണ സാഹചര്യമാണ് നിലവിലുള്ളത്. പൊതു സമൂഹത്തെ ബാധിക്കുന്ന പ്രശ്നമായി ഇത് മാറിക്കഴിഞ്ഞു. കോൺഗ്രസിൽ നിന്നു തന്നെ രാജി ആവശ്യം ഉയരുന്നത് സ്വാഗതാർഹമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ALSO READ; രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന് കെ പി സി സി; ഹൈക്കമാൻഡിനെ നിലപാട് അറിയിച്ചു

അതേസമയം രാഹുലിന്‍റെ രാജിക്കായി യുഡിഎഫിന്‍റെ ഘടകകക്ഷികളിൽ നിന്നടക്കം ആവശ്യമുയർന്നിട്ടുണ്ട്. ഹുൽ മാങ്കൂട്ടത്തിലിന് എതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് നേതൃത്വം എ ഐ സി സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കെസി വേണുഗോപാലിനെ കുഞ്ഞാലിക്കുട്ടി അറിയിച്ചിട്ടുണ്ട്.

അതിടിലെ, എംഎൽഎ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് ഐ എൻ ടി യു സി യുവജന വിഭാഗവും രംഗത്തെത്തി. ഐ എൻ ടി യു സി യങ്ങ് വർക്കേ‍ഴ്സ് കൗൺസിലിന്‍റെ തൃശൂരിൽ നടക്കുന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് രാജി ആവശ്യം ഉയർന്നത്. കോൺഗ്രസിന്റെ മൂല്യവും ചരിത്രവും അറിയാത്തവർ പ്രസ്ഥാനത്തെ ഒറ്റുകൊടുക്കുകയാണെന്ന് രാഹുലിനെതിരെ കടുത്ത വിമർശനം യോഗത്തിലുയർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News