‘രാഹുൽ മാങ്കൂട്ടത്തിലിന് വടകരയിൽ ഫ്ലാറ്റോ? സ്ഥലം എംപിയോട് ചോദിച്ചറിയണം’; പോസ്റ്റ് പങ്കുവച്ച് പി സരിൻ

Sarin-Rahul-Mamkootathil

മൂന്നാമത്തെ ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അകത്തായതിനു പിന്നാലെ ഒളിയമ്പുമായി പി സരിൻ. “വടകരയിൽ ഫ്ലാറ്റുണ്ടെന്നും മറ്റൊരു ദിവസം വടകരയിലേക്ക് ചെല്ലണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു” എന്ന് പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ, വടകരയിൽ രാഹുൽ മാങ്കൂട്ടത്തിലിന് ശരിക്കും ഫ്ലാറ്റ് ഉണ്ടോ എന്ന് സരിൻ ചോദിക്കുന്നു.

വടകരക്കാർക്ക് ആർക്കെങ്കിലും ഇത്തരമൊരു ഫ്ലാറ്റിനെക്കുറിച്ച് അറിവുണ്ടോ എന്നും, ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സ്ഥലം എംപിയോട് ചോദിച്ചാലും മതിയെന്നും അദ്ദേഹം കുറിച്ചു. കൃത്യമായ മറുപടി ലഭിച്ചില്ലെങ്കിൽ, ഈ വിവരങ്ങൾ തേടി വരുന്നത് കേരളാ പോലീസ് ആയിരിക്കുമെന്നും സരിൻ തന്റെ പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകുന്നു.

ALSO READ: ‘വികൃതിക്കുട്ടി’യിൽ നിന്ന് സ്പീക്കർ പദവിയിലേക്ക്; നിയമസഭയിലെ തന്റെ രാഷ്ട്രീയ യാത്രയെക്കുറിച്ച് എ എൻ ഷംസീർ

പോസ്റ്റിന്റെ പൂർണരൂപം

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ റിമാൻഡ് റിപ്പോർട്ടിൻ്റെ ഭാഗമായുള്ള മൂന്നാമത്തെ FIR മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് വായിക്കുകയായിരുന്നു.
പരാതിയുടെ അഞ്ചാം പേജിൽ ആവലാതിക്കാരി പറയുന്നത് ഇങ്ങനെയാണ്:
“വടകരയിൽ ഫ്ലാറ്റുണ്ടെന്നും മറ്റൊരു ദിവസം വടകരയിലേക്ക് ചെല്ലണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.”
വടകരയിൽ രാഹുൽ മാങ്കൂട്ടത്തിലിനു ഫ്ലാറ്റ് ഉള്ളതായി വടകരക്കാർക്ക് ആർക്കെങ്കിലും അറിവുണ്ടോ?
സ്ഥലം MP യോട് ചോദിച്ച് ആരെങ്കിലും അറിയിച്ചാലും മതി. ഇല്ലെങ്കിൽ,
പിന്നെ ചോദിക്കാൻ വരുന്നത് പോലീസായിരിക്കും,
കേരളാ പൊലീസ്!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News