
രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു. 64 വയസ്സായിരുന്നു. മുൻ കബഡി താരവും കേന്ദ്ര വ്യവസായ സുരക്ഷാസേനയിലെ റിട്ട. DySPയുമാന് ഇദ്ദേഹം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ALSO READ: എലത്തൂർ കൊലപാതകം: ഭാര്യയെ വിളിച്ചുവരുത്തി, മൃതദേഹം കാറിൽ കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പുലർച്ചെ ഒരു മണിയോടെ കോഴിക്കോട് തിക്കോടി പെരുമാൾപുരത്തെ വസതിയായ ഉഷസിൽ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ ശ്രീനിവാസനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. പൊന്നാനി സ്വദേശിയാണ് അന്തരിച്ച ശ്രീനിവാസൻ. ഡോ. ഉജ്വൽ വിഘ്നേഷ് മകനാണ്. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി പി ടി ഉഷ ഡൽഹിയിലാണുള്ളത്. സംസ്കാരം പിന്നീട് നടക്കും.
ENGLISH SUMMARY: V. Srinivasan, former Kabaddi player, retired DySP of Central Industrial Security Force, and husband of Rajya Sabha MP Dr. P.T. Usha, passed away at 64 due to a heart attack.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


