‘സ്വിച്ച് ഇട്ടപ്പോള്‍ ബള്‍ബ് കത്തിയത് പോലെയല്ല അതിദാരിദ്ര്യ മുക്ത കേരളം പ്രഖ്യാപനം നടത്തിയത്’; പ്രതിപക്ഷത്തിന് പലതും അംഗീകരിക്കാന്‍ മടിയെന്നും മന്ത്രി മുഹമ്മദ് റിയാസ്

pa-muhammad-riyas-

സ്വിച്ച് ഇട്ടപ്പോള്‍ ബള്‍ബ് കത്തിയത് പോലെയല്ല ഇന്നലെ അതിദാരിദ്ര്യ മുക്ത കേരളം പ്രഖ്യാപനത്തിലേക്ക് എത്തിയതെന്നും പ്രതിപക്ഷത്തിന് പലതും അംഗീകരിക്കാന്‍ മടിയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ടീം വര്‍ക്കിന്റെ ഫലമാണിതെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സംസ്ഥാന അധ്യക്ഷനും പി കെ കുഞ്ഞാലിക്കുട്ടിയും നിലപാട് വ്യക്തമാക്കട്ടെയെന്ന്, മുസ്ലിം ലീഗ് ജന. സെക്രട്ടറി പി എം എ സലാമിന്റെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം പറഞ്ഞു. പി എം എ സലാമിന്റെ ഭാഷയാണോ അവര്‍ക്കും എന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Read Also: ‘എസ് എസ് കെ ഫണ്ട് കിട്ടുമെന്നാണ് പ്രതീക്ഷ, 10ന് ദില്ലിയിൽ പോകും’; പി എം എ സലാം സ്വന്തം സംസ്‌കാരം പുറത്തെടുത്തുവെന്നും മന്ത്രി വി ശിവന്‍കുട്ടി

ഉറക്കം നടിക്കുന്നവരെ എഴുന്നേല്‍പ്പിക്കാന്‍ ആകില്ല. പ്രതിപക്ഷം ഉണ്ടാക്കുന്ന വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞ് നേരം കളയാന്‍ സര്‍ക്കാരിന് സമയം ഇല്ലെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

News Summary: He told reporters in Kozhikode that this is the result of teamwork led by the Chief Minister.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News