
സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗവും PTTU യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന അന്തരിച്ച പി എ രാജുവിന്റെ അനുസ്മരണ ദിനാചരണം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് പ്രവർത്തകർ അനുസ്മരണ റാലിയിൽ പങ്കെടുത്തു. അനുസ്മരണ ദിനത്തിൽ വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച 11 പേരെ മന്ത്രി വി എൻ വാസവൻ സ്വീകരിച്ചു.
വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെ വളർന്നുവന്ന പി എ രാജു, തോട്ടം തൊഴിലാളികളുടെ അവകാശ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും അടിച്ചമർത്തപ്പെട്ട തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്റെ ശബ്ദമായി മാറുകയും ചെയ്ത വ്യക്തിത്വമായിരുന്നു. PTTU (പ്ലാന്റേഷൻ തോട്ടം തൊഴിലാളി യൂണിയന്റെ ) ജനറൽ സെക്രട്ടറി, എന്ന നിലയിൽ ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം സിപിഎമ്മിന്റെ പെരിയാർ ലോക്കൽ സെക്രട്ടറിയായണ് പ്രവർത്തനമാരംഭിച്ചത്.
ALSO READ; മുൻ മന്ത്രി വി കെ ഇബ്രഹിം കുഞ്ഞ് അന്തരിച്ചു
തുടർന്ന് സിപിഐഎമ്മിന്റെ പീരുമേട് ഏരിയാ സെക്രട്ടറി, ഇടുക്കി ജില്ലാ കമ്മിറ്റി അംഗം നിലകളിലും ദീർഘകാലം പ്രവർത്തിച്ചു. രോഗം ബാധിച്ച് രോഗശയ്യയിൽ ആയിരിക്കുമ്പോഴും തൊഴിലാളി വർഗ്ഗത്തെ കുറിച്ചും പാർട്ടിയെക്കുറിച്ച് പ്രവർത്തകരെ കുറിച്ചും മാത്രമായിരുന്നു അദ്ദേഹത്തിന്റെ ചിന്തകൾ.
മരണശേഷം തന്റെ മൃതശരീരം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾക്ക് പഠനത്തിനായി നൽകിക്കൊണ്ട് മരണത്തിലും അദ്ദേഹം മാതൃക കാട്ടി. അദ്ദേഹത്തിന്റെ ഒമ്പതാമത് ചരമവാർഷിക ദിനാചരണം പീരുമേട്ടിലെ തോട്ടം തൊഴിലാളികളെയും പാർട്ടി സഖാക്കളെയും സംബന്ധിച്ചിടത്തോളം മരിക്കാത്ത ഓർമ്മകളാണ്.
ALSO READ; മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിൻ്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
ചരമവാർഷിക ദിനാചരണത്തോട് അനുബന്ധിച്ച് കക്കികവലയിൽ നിന്നും ആരംഭിച്ച പടുകൂറ്റൻ പ്രകടനത്തോടെ വണ്ടിപ്പെരിയാർ ബസ്റ്റാൻഡിൽ എത്തിച്ചേരുകയായിരുന്നു തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശാന്തി ഹരിദാസ് അധ്യക്ഷത വഹിച്ചു. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയംഗം വിജയനന്ദ സ്വാഗത ആശംസിച്ചു. യോഗം സംസ്ഥാന സഹകരണ lദേവസ്വം തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.
സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി തങ്കം ആർ തിലകൻ, സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി അംഗം എം തങ്കതുരൈ തുടങ്ങിയവർ സംസാരിച്ചു. 14 ലോക്കൽ കമ്മിറ്റികൾ നന്നായി ആയിരക്കണക്കിന് പ്രവർത്തകർ പ്രകടനത്തിലും പൊതുസമ്മേളനത്തിനും പങ്കെടുത്തു. അനുസ്മരണ ദിനത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവെച്ച 11 പേരെ മന്ത്രി വി എൻ വാസവൻ മാല അണിയിച്ച് സ്വീകരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

