കുട്ടനാടിന് പുത്തൻ കുതിപ്പേകി പടഹാരം പാലം; ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

padaharam bridge

പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പടഹാരം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
കുട്ടനാടിന്റെ യാത്രാക്ലേശത്തിന് വലിയൊരു പരിഹാരമാകുന്ന ഈ പാലം ഏകദേശം 57 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. 2017-ലാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

Also read: അയ്യപ്പ സംഗമം അഴിമതി ആരോപണങ്ങൾ അടിസ്ഥാനരഹിതം; സുവർണ്ണാവസരം കാത്തിരുന്നവർക്ക് തിരിച്ചടിയെന്ന് പി.എസ്. പ്രശാന്ത്, ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിലെ ആദ്യ ഇരുനിലപ്പാലം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പമ്പയാറിന് കുറുകെ, തകഴിയെയും നെടുമുടിയെയും ബന്ധിപ്പിക്കുന്ന പടഹാരം പാലം. മുകളിൽ റോഡ്, താഴെ നടപ്പാത. അരക്കിലോമീറ്ററാണ് പാലത്തിന്റെ നീളം.45 മീറ്റർ നീളത്തിൽ മൂന്ന്‌ സ്‌പാനും 35 മീറ്റർ നീളത്തിലുള്ള ആറ്‌ സ്‌പാനും 12 മീറ്ററുള്ള ഒമ്പത്‌ സ്‌പാനുമുണ്ട്‌ പാലത്തിന്‌. 65.5 കോടിയാണ്‌ നിർമാണച്ചെലവ്‌.

ആദ്യ ഇരുനിലപ്പാലമായ പടഹാരം പാലം കുട്ടനാടൻ സ‍ൗന്ദര്യത്തിന്‌ മുതൽക്കൂട്ടാകും. നവീകരിച്ച എസി റോഡും പടഹാരം പാലവും യാഥാർഥ്യമാകുന്നതോടെ കുട്ടനാടിന്റെ വലിയ സ്വപ്നമാണ് സഫലമാകുന്നത്. നാലുചിറ, ഇല്ലിച്ചിറ മേഖലകളിലുള്ളവരുടെ യാത്രാക്ലേശത്തിനാണ് പാലം യാഥാർഥ്യമായതോടെ വിരാമമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News