‘യുഡിഎഫിനും ബിജെപിക്കും പ്രകടന പത്രിക തെരഞ്ഞെടുപ്പിനുള്ള ആയുധം മാത്രമാണ്; എന്നാൽ വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കി സാധാരണക്കാരെ ചേർത്തുപിടിച്ചവരാണ് ഇടതുപക്ഷ സർക്കാർ’; ജനങ്ങൾ പറയുന്നു

padakkalam ldf kollam

ഇവിടെയുള്ള യുഡിഎഫിനും ബിജെപിക്കും പ്രകടന പത്രികയെന്നത് കേവലം തെരഞ്ഞെടുപ്പിനുള്ള ആയുധം മാത്രമാണെന്നും എന്നാൽ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കി സാധാരണക്കാരെ ചേർത്തുപിടിച്ചവരാണ് ഇടതുപക്ഷ സർക്കാറിനും കൊല്ലത്ത് വച്ച് നടന്ന കൈരളി ന്യൂസിന്റെ തെരഞ്ഞെടുപ്പ് പരിപാടിയായ പടക്കളത്തിൽ ജനങ്ങൾ അഭിപ്രായപ്പെട്ടു.
യുഡിഎഫ് ആണെങ്കിലും ബിജെപി ആണെങ്കിലും തെരഞ്ഞെടുപ്പിന് പല വാഗ്ദാനങ്ങൾ നൽകാറുണ്ടെന്നും എന്നാൽ ഇവ ഇലക്ഷന് വോട്ടിനുവേണ്ടിയുള്ള ഒരു കാര്യമായി മാത്രമാണ് ഇവർ കാണുന്നതെന്നും ഒരു വോട്ടർ പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് നമ്മുടെ നാട്ടിലുള്ള പബ്ലിക് ഹെൽത്ത് സെന്ററുകളിൽ കൃത്യമായി ഡോക്ടർമാരോ മരുന്നുകളോ ഉണ്ടായിരുന്നില്ല. 10 മണിക്ക് ചെന്നാൽ ഡോക്ടർ വരുന്നത് മണിക്കൂറുകൾ കഴിഞ്ഞായിരിക്കും. അന്ന് ആശുപത്രികളിൽ നിന്ന് മരുന്നിന്റെ കുറിപ്പടി മാത്രം തന്ന് വിടുകയായിരുന്നു. എന്നാൽ ആ കുറിപ്പടിയെ മരുന്നാക്കി മാറ്റിയത് എൽഡിഎഫ് ഗവൺമെന്റ് അധികാരത്തിൽ വന്നതിനു ശേഷമാണ്. ഫാർമസികളിൽ അവശ്യ മരുന്നുകൾ ലഭ്യമാക്കിയത് ഈ സർക്കാരാണ്. സാധാരണക്കാരന്റെ ജീവിത നിലവാരം ഉയർത്തുന്നതിനാവശ്യമായ നിരവധി കാര്യങ്ങൾ എൽഡിഎഫ് സർക്കാർ ചെയ്തു. അതുപോലെ മറ്റൊരു കാര്യമാണ് റേഷൻ കടകളിലൂടെ ഗുണനിലവാരമുള്ള ഭക്ഷ്യ വസ്തുക്കൾ ലഭ്യമാക്കി എന്നുള്ളത്. പണ്ടായിരുന്നെങ്കിൽ റേഷൻ വാങ്ങിച്ചു കഴിഞ്ഞാൽ അത് കോഴിക്ക് കൊടുക്കുന്ന ആഹാരമായിരുന്നു എന്നാൽ ഇന്ന് ആ റേഷൻ വാങ്ങിച്ചാൽ ആരും കോഴിക്ക് കൊടുക്കാറില്ല. ഇത്തരത്തിൽ ജനങ്ങളെ ബാധിക്കുന്ന നിരവധിയായ വിഷയങ്ങളിൽ മികച്ച ഇടപെടലുകളാണ് സർക്കാർ നടത്തുന്നതെന്നും തുടർന്നും ഈ വികസന പ്രവർത്തനങ്ങൾ ഈ നാടിന് ആവശ്യമുണ്ടെന്നും അതിനായി ജനങ്ങൾ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും പടക്കളത്തിൽ ജനങ്ങൾ പറയുന്നു. കൊല്ലം കോർപ്പറേഷൻ രൂപീകരണ വേളയിൽ മുതൽ ഇന്ന് വരെ എൽഡിഎഫ് ആണ് ഭരിച്ചിരുന്നതെന്നും തുടർന്നും എൽഡിഎഫ് തന്നെ ഭരിച്ചിരിക്കുമെന്നും വോട്ടർമാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News