
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ വീട് നഷ്ട്ടപെട്ട വയനാട്ടിലെ ജനതയ്ക്ക് കൈത്താങ്ങാവാനായി സർക്കാർ പ്രഖ്യാപിച്ച ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി 100 വീടുകൾ നിർമ്മിക്കാനുള്ള ധന സഹായം യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ (DYFI) കല്ല് ചുമന്നും ചായക്കച്ചവടം നടത്തിയുമാണ് സമാഹരിച്ചതെന്ന് പി വി സഹദേവൻ. കൈരളി ന്യൂസിന്റെ തെരഞ്ഞെടുപ്പ് സംവാദ പരിപാടിയായ പടക്കളത്തിൽ സംസാരിക്കുകയായിരുന്നു സി പി ഐ എം പ്രവർത്തകനായ പി വി സഹദേവൻ
30 വീടുകൾക്കുള്ള തുക മാത്രമേ സമാഹരിക്കാൻ സാധിക്കൂ എന്ന് ആദ്യം ഭയപ്പെട്ടിരുന്നുവെങ്കിലും, കൈയും മെയ്യും മറന്നുള്ള പ്രവർത്തനത്തിലൂടെ 100 വീടുകൾ നിർമ്മിക്കാനുള്ള പണം സമാഹരിച്ച് കൈ മാറാൻ ഡി വൈ എഫ് ഐയ്ക്ക് സാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത് വെറുതെ ലഭിച്ച പണമല്ല. ഈ തുക സമാഹരിക്കാനായി ഡിവൈഎഫ്ഐ പ്രവർത്തകർ കല്ല് ചുമന്നു, ചായക്കടകൾ നടത്തി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘എന്നിട്ട് നിർമ്മിച്ച വീടുകൾ എവിടെയെന്ന’ കോൺഗ്രസ് അംഗത്തിന്റെ ചോദ്യത്തിന് വയനാട്ടിൽ നിർമ്മിക്കുന്ന 300 വീടുകളിൽ 100 എണ്ണം ഇവയാണെന്ന് അവതാരകൻ വ്യക്തമാക്കി. ചായക്കട നടത്തിയതിനെ പറ്റിയുള്ള പ്രസ്താവനയിൽ ഞങ്ങൾ അവിടെ പോയിട്ടുണ്ടെന്ന കോൺഗ്രസ് അംഗത്തിന്റെ മറുപടിയ്ക്ക് നിങ്ങൾ പോയത് ചായ കുടിയ്ക്കാനാവുമെന്നും അദ്ദേഹം പരിഹസിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

