
പാലാ നഗരസഭയിൽ പുളിക്കകണ്ടം കുടുംബത്തിന് മുന്നിൽ കീഴടങ്ങി യുഡിഎഫ്. പുളിക്കകണ്ടം കുടുംബം മുന്നോട്ട് വെച്ച കാര്യങ്ങൾ യുഡിഎഫ് അംഗീകരിക്കുകയായിരുന്നു. തീരുമാന പ്രകാരം ദിയാ പുളിക്കകണ്ടം പാലാ നഗരസഭാ യുഡിഎഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥിയാവും. രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് പാലാ നഗരസഭയിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കാൻ പുളിക്കകണ്ടം കുടുംബം തീരുമാനിച്ചത്. ചർച്ചയിൽ പുളിക്കകണ്ടം കുടുംബം മുന്നോട്ട് വെച്ച ആവശ്യങ്ങൾ യുഡിഎഫ് അംഗീകരിച്ചു. വോട്ടെടുപ്പിൽ വിജയിച്ചാൽ ദിയ പുളിക്കകണ്ടം ആദ്യ ടേം ചെയർപേഴ്സണാവും.
ALSO READ; തൊടുപുഴ നഗരസഭ: കോൺഗ്രസിലെ തമ്മിലടിയിൽ പരിഹാരമായില്ല; ആദ്യ രണ്ട് വർഷത്തെ അധ്യക്ഷ സ്ഥാനം ലീഗിന്
ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം, ദിയ ബിനു പുളിക്കകണ്ടം എന്നിവരാണ് പുളിക്കകണ്ടം കുടുംബത്തിൽ നിന്നും വിജയിച്ച കൗൺസിലർമാർ. കോൺഗ്രസ് വിമതയായി മത്സരിച്ച മായാ രാഹുൽ വൈസ് ചെയർപേഴ്സണാവും. നേരത്തെ റിബലായി മത്സരിച്ചതിന്റെ പേരിൽ മായയെ കോൺഗ്രസ് പുറത്താക്കിയിരുന്നു. എന്നാൽ ഭൂരിപക്ഷം ഇല്ലാതെ വന്നതോടെ മായയെ പാർട്ടിയിൽ തിരിച്ചെടുത്തു. മായക്കും, ഭർത്താവിനും പാർട്ടി ഉയർന്ന സ്ഥാനം നൽകിയാണ് അനുനയിപ്പിച്ചത്. ഈ തീരുമാനത്തിൽ കോൺഗ്രസ് പാർട്ടിയിൽ ശക്തമായ എതിർപ്പുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

