
പാലാ നഗരസഭയില്‍ വിമതര്‍ക്ക് കോണ്‍ഗ്രസ് കീഴടങ്ങിയതില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി. കോൺഗ്രസ് കൗൺസിലർമാരാണ് അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയത്. വിമതർക്ക് മുന്നിൽ എകപക്ഷീയമായി കീഴടങ്ങി. ചെയർപേഴ്സൺ, വൈസ് ചെയർമാൻ പദവികൾ വിമതർക്ക് നല്‍കിയെന്ന് ആക്ഷേപം. ബ്ലോക്ക് പ്രസിഡൻ്റിനെ പരാജയപ്പെടുത്തിയ വിമത വൈസ് ചെയർപേഴ്സൺ.
അതേസമയം, വൻ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് പാലാ നഗരസഭയിൽ UDFന് പുളിക്കകണ്ടം കുടുംബം പിന്തുണ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ചർച്ചയിൽ പുളിക്കകണ്ടം കുടുംബം മുന്നോട്ട് വെച്ച കാര്യങ്ങൾ യുഡിഎഫ് അംഗീകരിച്ചതിന് പിന്നാലെയാണിത്. ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം, ദിയ ബിനു പുളിക്കകണ്ടം എന്നിവരാണ് പുളിക്കകണ്ടം കുടുംബത്തിൽ നിന്നും വിജയിച്ച കൗൺസിലർമാർ. ദിയാ പുളിക്കകണ്ടം പാലാ നഗരസഭാ UDF ചെയർപേഴ്സൺ സ്ഥാനാർഥിയും കോൺഗ്രസ് വിമതയായി മത്സരിച്ച മായാ രാഹുൽ വൈസ് ചെയർപേഴ്സണുമാകും.
ALSO READ: മതസൗഹാർദ്ദത്തിൻ്റെ മാതൃക തീർത്ത് കേരളം; ഭജനസംഘം ക്രിസ്മസ് ഗാനം പാടി കരോൾ സംഘത്തെ സ്വീകരിച്ചു
നേരത്തെ റിബലായി മത്സരിച്ചതിന്റെ പേരിൽ മായയെ കോൺഗ്രസ് പുറത്താക്കിയിരുന്നു. എന്നാൽ ഭൂരിപക്ഷം ഇല്ലാത്ത വന്നതോടെയാണ് മായയെ പാർട്ടിയിൽ തിരിച്ചെടുത്തത്. മായയ്ക്കും, ഭർത്താവിനും പാർട്ടി ഉയർന്ന സ്ഥാനം നൽകിയാണ് അനുനയിപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

