‘പാലക്കാട് അപകടം ദു:ഖകരം; സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തും’: മന്ത്രി എകെ ശശീന്ദ്രന്‍

palakkad accident death ak saseendran

പാലക്കാട്ട് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ക്ക് ജീവന്‍ നഷ്ടമായത് ഏറെ ദുഖകരമായ സംഭവമാണെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. കാട്ടുപന്നിയുടെ അക്രമത്തില്‍ അല്ല അപകടം ഉണ്ടായത്.കാറ് മരത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. പരിക്ക് പറ്റിയവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുമെന്നും കൃത്യമായ പരിശോധനയുടെ അടിസ്ഥാനത്തില്‍ സത്യസന്ധമായ തീരുമാനം വനം വകുപ്പ് കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം തൃശൂര്‍ കുതിരാനില്‍ ജനവാസ മേഖലയില്‍ വന്യമൃഗശല്ല്യത്തിലും മന്ത്രി പ്രതികരിച്ചു. കുതിരാന്‍ തുരങ്കം വന്നതിന് ശേഷമാണ് വന്യമൃഗശല്യം വര്‍ദ്ധിച്ചത്. വനത്തിലുടെ പാതകളും തുരങ്കങ്ങളും ഉണ്ടാക്കുന്നത് ഗുണകരമാണോ അല്ലയോ എന്ന് ആലോചിക്കേണ്ടതിലേക്കാണ് കുതിരാന്‍ സംഭവം ശ്രദ്ധ ക്ഷണിക്കുന്നത്.ഗൗരവത്തില്‍ ഇതിനെപ്പറ്റി ആലോചിക്കണം.

Also read – വിദ്യാര്‍ഥികളെ കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവം: അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

റോഡുകളുടെ ആവശ്യം വരുമ്പോള്‍ സമ്മര്‍ദ്ദം ചെലുത്തി തുരങ്കങ്ങള്‍ ഉണ്ടാക്കുകയും മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News