പാലക്കാട് കോ–ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ സായാഹ്ന ശാഖ പ്രവർത്തനം തുടങ്ങി

Palakkad Co-operative Urban Bank evening branch Started

പാലക്കാട് കോ–ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ സായാഹ്ന ശാഖ സ്റ്റേഡിയം ബൈപാസ് റോഡിലെ ഫ്രണ്ട്സ് ടവറിലെ ഒന്നാംനിലയിൽ പ്രവർത്തനം തുടങ്ങി. മന്ത്രി എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്തു. റോബിൻസൺ റോഡിലെ മുനിസിപ്പൽ കോംപ്ലക്സിൽ പ്രവർത്തിച്ച സായാഹ്ന ശാഖയാണ് പുതിയ കെട്ടിടത്തിലേക്ക്‌ മാറ്റിയത്‌.

പുതിയ എടിഎം കൗണ്ടർ എ പ്രഭാകരൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ ടി കെ നൗഷാദ് അധ്യക്ഷനായി. പാലക്കാട്‌ സഹകരണ ബാങ്ക് പ്രസിഡന്റ് സി. ബാലൻ, ബാങ്ക് ഡയറക്ടർമാരായ നിതിൻ കണിച്ചേരി, വി. മനോജ്, ജനറൽ മാനേജർ പി ജെ സോണി, സി ആർ സജീവ്, സിഇഒ എ നളിനാക്ഷൻ, ഡിജിഎം കെ എം ബിന്ദു, എ അനിൽകുമാർ എന്നിവർ സംസാരിച്ചു.

Also Read: എച്ച്-1 ബി വിസാ പ്രതിസന്ധി: ‘നിങ്ങളെ ഈ നാട് സ്വീകരിക്കും’; കമ്പനികളെയും നിക്ഷേപകരെയും പ്രൊഫഷണലുകളെയും കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി പി രാജീവ്

ബാങ്ക് വൈസ്‌ ചെയർമാൻ സി കൃഷ്‌ണൻകുട്ടി സ്വാഗതവും ബ്രാഞ്ച് മാനേജർ കെ എ ബിന്ദു നന്ദിയും പറഞ്ഞു. നിലവിൽ 10 ശാഖകളും 5 എടിഎം കൗണ്ടറുകളും 483 കോടി നിക്ഷേപവും 340 കോടി വായ്പയുമായി 823 കോടി ആസ്തിയുള്ള ബാങ്കാണ്. കേരളത്തിലെ സഹകരണ മേഖല രാജ്യത്തിന് മാതൃകയാണെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News