
രാഹുലില്‍ മാങ്കൂട്ടത്തിലിൻ്റെ മണ്ഡലത്തിലേക്കുള്ള മടങ്ങിവരവില്‍ പ്രതികരിച്ച് പാലക്കാട് ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ. എല്ലാം കെപിസിസി പറയുന്നതുപോലെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. രാഹുലിന് സംരക്ഷണം ഒരുക്കുമോ ഇല്ലയോ എന്ന കാര്യം കെപിസിസി പ്രസിഡൻ്റ് വ്യക്തമാക്കട്ടെ. നേതൃത്വം പറയുന്നതുപോലെ എല്ലാം ചെയ്യുമെന്ന് എ തങ്കപ്പൻ പറഞ്ഞു.
നിലവിൽ രാഹുൽ സസ്പെൻഷനിൽ ആയതുകൊണ്ട് മണ്ഡലത്തിലേക്ക് വരുന്നത് തന്നെ അറിയിക്കണമെന്നില്ല. രാഹുൽ മണ്ഡലത്തിൽ ഇല്ലാത്ത പ്രതിസന്ധി അതിജീവിക്കാൻ കോൺഗ്രസിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

