പാലക്കാട് വ്യാവസായിക ഇടനാഴി പ്രോജക്ട് ഓഫീസ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

P rajeev + palakkad industrial corridor

പാലക്കാട് വ്യാവസായിക ഇടനാഴിയുടെ പ്രോജക്ട് ഓഫീസ് പ്രവർത്തനം ആരംഭിച്ചു. മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. കേരളം വ്യവസായ സൗഹൃദമല്ലെന്ന പഴയ ചിന്താഗതി പൂര്‍ണ്ണമായും മാറിയെന്നും നിക്ഷേപകര്‍ക്ക് ഏറ്റവും വേഗത്തില്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.

പുതുശ്ശേരി സെന്‍ട്രല്‍, പുതുശ്ശേരി വെസ്റ്റ്, കണ്ണമ്പ്ര എന്നിവിടങ്ങളിലായി 1710 ഏക്കര്‍ സ്ഥലത്താണ് വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്നത്. വ്യാവസായിക ഇടനാഴിയുടെ പ്രോജക്ട് ഓഫീസ് പാലക്കാട് ഇരട്ടയാലിൽ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ നിക്ഷേപകര്‍ മടിച്ചിരുന്ന സാഹചര്യം മാറിയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

ALSO READ; എൽഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്; നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ചയാകും

നൂതന അടിസ്ഥാന സൗകര്യങ്ങളോടെ, വന്‍ വികസനവും അമ്പത്തൊന്നായിരത്തോളം പേര്‍ക്ക് തൊഴില്‍ അവസരങ്ങളുമാണ് പദ്ധതിയുടെ ലക്ഷ്യം.‍ എ പ്രഭാകരന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. വി.കെ ശ്രീകണ്ഠന്‍ എം പി, അഡീ.ചീഫ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി, പ്രസംഗിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News