‘പാലക്കാട് ഡിസിസി പല വാർഡുകളിലും പണം വാങ്ങി സീറ്റ് കച്ചവടം നടത്തി’: ആരോപണവുമായി മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി

preeja

പാലക്കാട്ടെ പല വാർഡുകളിലും പണം വാങ്ങി സീറ്റ് കച്ചവടം നടത്തിയെന്ന് മഹിളാ കോൺഗ്രസ് നേതാവിൻ്റെ ആരോപണം. പാലക്കാട് ഡിസിസിക്കെതിരെയാണ് മഹിള കോൺഗ്രസ് നേതാവ് രംഗത്തെത്തിയത്. പാലക്കാട് പിരായിരിയിലെ മുൻ കൗൺസിലറും മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ പ്രീജാ സുരേഷിൻ്റെതാണ് ആരോപണം.

പിരായിരി പഞ്ചായത്തിലെ കൊടുന്തിരപ്പുള്ളി വാർഡിൽ സീറ്റ് നൽകാമെന്ന് തനിക്ക് ഉറപ്പ് നൽകി. എന്നാൽ പണം വാങ്ങി ഡിസിസി നേതൃത്വം മറ്റൊരാൾക്ക് സീറ്റ് നൽകിയെന്ന് ശ്രീജ സുരേഷ് ആരോപിച്ചു.

Content Summary: Mahila Congress leader has alleged that seats were sold for money in several wards of Palakkad. The allegation is directed against the Palakkad District Congress Committee (DCC). The charge was made by Preeja Suresh, former councillor of Piraayiri and the District General Secretary of the Mahila Congress. She stated that the DCC leadership had assured her a seat in the Kodunthirappulli ward of Piraayiri Panchayat. However, despite this assurance, the leadership allegedly accepted money and gave the seat to another candidate instead.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News