
പാലക്കാട് നഗരസഭാ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ബിജെപിയിൽ തർക്കം തുടരുന്നു. സംസ്ഥാന നേതാവിന് താൽപര്യമുള്ളവരെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം രംഗത്തെത്തി. സീറ്റ് ലഭിച്ചില്ലെങ്കിൽ വിമതരായി മത്സരിക്കാനാണ് തീരുമാനം. സി കൃഷ്കുമാറിനെതിരെയാണ് ഒരുവിഭാഗം രംഗത്തെത്തിയത്. സ്ഥാനാർഥികളെ തീരുമാനിക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് പാലക്കാട്ടെ ബിജെപി. സംസ്ഥാന ഉപാധ്യക്ഷൻ സി കൃഷ്ണകുമാർ ഏകപക്ഷിയമായി സ്ഥാനാർഥികളെ നിർണയിക്കാൻ ശ്രമിക്കുന്നതാണ് ബിജെപിയിലെ പൊട്ടിത്തെറിക്ക് കാരണം.
കൃഷ്ണകുമാർ പക്ഷക്കാരെ മാത്രമാണ് നഗരസഭയിലെ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയത്. ബിജെപി ജില്ലാ പ്രസിഡൻ്റിനെ മത്സരിപ്പിക്കാനും നീക്കമുണ്ട്. കൃഷ്ണകുമാറിൻ്റെ ഭാര്യക്ക് സീറ്റ് നൽകുന്നതിലും പ്രതിഷേധം ശക്തമാണ്. കൃഷ്ണകുമാർ പക്ഷത്തിൻ്റെ തീരുമാനങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് മറുവിഭാഗം. തർക്കം പരിഹരിക്കാൻ ആർഎസ്എസ് നേതൃത്വവും ഇടപെട്ടിട്ടുണ്ട്.
സീറ്റ് ലഭിച്ചില്ലെങ്കിൽ റിബലായി മത്സരിക്കാനാണ് കൃഷ്ണകുമാറിനെ എതിർക്കുന്ന വിഭാഗത്തിൻ്റെ തീരുമാനം. പല വാർഡുകളിൽ റിബൽ ഭീഷണിയും ബിജെപിയിലെ ഒരു വിഭാഗം ഉയർത്തിയിട്ടുണ്ട്. കൃഷ്ണകുമാറിനെ എതിർക്കുന്ന നേതാക്കളുടെ പിന്തുണയും ഇവർക്കുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വളരെ മുൻപു തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി പ്രചാരണം തുടങ്ങിയിരുന്നു. ഇത്തവണ എല്ലാം തർക്കം കാരണം പ്രതിസന്ധിയിലായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

