പാലക്കാട് യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി: ഭര്‍ത്താവ് അറസ്റ്റില്‍

പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു. ശ്രീകൃഷ്ണപുരം കാട്ടുകുളം സ്രാമ്പിക്കൽ വൈഷ്ണവി (26) ആണ് മരിച്ചത്. സംഭവത്തില്‍ ഭർത്താവ് ദീക്ഷിതിനെ ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ 9 ന് രാത്രിയാണ് വൈഷ്ണവിയെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് മാങ്ങാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നത്. പിന്നീട് ഈ വിവരം വൈഷ്ണവിയുടെ ബന്ധുക്കളെയും അറിയിച്ചു. ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ വൈഷ്ണവി മരിച്ചു. പിന്നീട നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് വൈഷ്ണവിയെ ദീക്ഷിത് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. പിന്നാലെ ദീക്ഷിതിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ALSO READ: ഹൈക്കോർട്ടിൽ നിന്ന് വില്ലിങ്ടണ്‍ ഐലൻഡ് വഴി മട്ടാഞ്ചേരിയിലേക്ക് ഇനി വാട്ടർ മെട്രോയിൽ പോകാം; പുതിയ രണ്ട് ടെർമിനലുകൾ മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

ഇന്ന് രാവിലെയാണ് ദീക്ഷിതിൻ്റെ അറസ്റ്റ് ശ്രീകൃഷ്ണപുരം പൊലീസ് രേഖപ്പെടുത്തിയത്. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് ചോലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ്റെ മകളാണ് മരിച്ച വൈഷ്ണവി. ഒന്നരവർഷം മുൻപായിരുന്നു വൈഷ്ണവിയും ദീക്ഷിതും തമ്മിലുള്ള വിവാഹം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News