രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട്ടേക്ക് സ്വാഗതം ചെയ്ത് യു ഡി എഫ്; നാഥനില്ലെന്ന കാര്യം ഉടന്‍ പരിഹരിക്കപ്പെടുമെന്നും ജില്ലാ ചെയര്‍മാന്‍

RAHUL Mamkootathil

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ പാലക്കാട്ടേക്ക് സ്വാഗതം ചെയ്ത് യു ഡി എഫ്. മുന്നണിയുടെ പാലക്കാട് ജില്ലാ ചെയര്‍മാന്‍ മരക്കാര്‍ മാരായമംഗലമാണ് രാഹുലിനെ സ്വാഗതം ചെയ്തത്. രാഹുല്‍ വിഷയത്തില്‍ മുസ്ലിം ലീഗിന് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്ടേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ തിരിച്ചു വരും. പാലക്കാടിന് നാഥനില്ലെന്ന കാര്യം ഉടന്‍ പരിഹരിക്കപ്പെടും. രാഹുല്‍ വിഷയം വോട്ടര്‍മാരെ ബാധിക്കില്ലെന്നും ജനങ്ങള്‍ക്ക് ഇടയില്‍ ഈ വിഷയം ചര്‍ച്ച ആയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

Read Also: ‘ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിച്ചത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്; കോൺ​ഗ്രസിന് ഹിന്ദു വോട്ടുകൾ വേണ്ട, ന്യൂനപക്ഷ വോട്ടുകൾ മാത്രം മതി’; എൽഡിഎഫിനെ പ്രശംസിച്ചും കോൺ​ഗ്രസിനും ബിജെപിയ്ക്കുമെതിരെ ആഞ്ഞടിച്ചും ജി. സുകുമാരൻ നായർ

തെരഞ്ഞെടുപ്പിനെ രാഹുല്‍ വിവാദം ബാധിക്കില്ല. രാഹുല്‍ മണ്ഡലത്തിൽ എത്തുമ്പോള്‍ സംരക്ഷണം ഒരുക്കണമോയെന്ന് യു ഡി എഫ് തീരുമാനിച്ചിട്ടില്ലെന്നും മരക്കാര്‍ മാരായമംഗലം പറഞ്ഞു. പീഡനക്കേസ് നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ വിവാദത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും പിന്നീട് കോൺഗ്രസിൽ നിന്നും പുറത്താക്കിയിരുന്നു. നിയമസഭയിൽ ആദ്യ ദിവസം എത്തിയെങ്കിലും പ്രതിപക്ഷം കുറിപ്പ് നൽകുകയും മണിക്കൂറുകൾക്കുള്ളിൽ പുറത്തുപോകുകയും ചെയ്തിരുന്നു. പിന്നീട് സഭയിൽ വന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News