
പാലക്കാട് വാളയാറിലെ ആൾകൂട്ടക്കൊലയില്‍ പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.
അതേസമയം, വാളയാറിൽ അതിഥി തൊഴിലാളിയെ മർദ്ദിച്ച് കൊലപ്പെടുത്തിയത് മണിക്കൂറുകള്‍ നീണ്ട ആള്‍ക്കൂട്ട വിചാരണയ്ക്ക് ശേഷമാണ്. കേസിൽ ആർഎസ്എസ്, ബിജെപി പ്രവർത്തകരാണ് അറസ്റ്റിലായത്. നാല് ആർഎസ്എസ് – ബിജെപി പ്രവർത്തകർ ഉൾപ്പെടെ അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ALSO READ: ‘ആൾക്കൂട്ട കൊലപാതകം അപലനീയം, അപരിഷ്കൃതം’: പാലക്കാട് ഏകതാസദസ് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ
ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണൻ ഭയ്യാർ ബുധനാഴ്ചയാണ് കൊല്ലപ്പെട്ടത്. മോഷ്ടാവെന്ന് ആരോപിച്ച് വാളയാർ അട്ടപ്പള്ളത്ത് വച്ച് സംഘം ചേർന്ന് ക്രൂരമായി മർദിച്ചാണ് കൊലപ്പെടുത്തിയത്. ബിജെപി – ആർഎസ്എസ് പ്രവർത്തകരായ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എ അനു, അട്ടപ്പള്ളം മഹാളിക്കാട് സ്വദേശികളായ പ്രസാദ്, മുരളി, കിഴക്കേ അട്ടപ്പള്ളം സ്വദേശികളായ കെ ബിബിൻ, അനന്തൻ എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.കോടതിയിൽ ഹാജരാക്കാൻ എത്തിയപ്പോൾ ഇവരെ സന്ദർശിക്കാൻ എലപ്പുള്ളി സുബൈർ വധക്കേസിലെ പ്രതിയായ ജിനീഷ് എന്ന കണ്ണനും എത്തിയിരുന്നു.
അറസ്റ്റിലായ ആർഎസ്എസ് ബിജെപി പ്രവർത്തകർ മുൻപും നിരവധി കേസുകളിൽ പ്രതികളാണ്. മുരളി, അനു എന്നിവർ 15 വർഷം മുൻപ് സി ഐ ടി യു ചുമട്ടുതൊഴിലാളിയായ സ്റ്റീഫനെയും ഡിവൈഎഫ്ഐ പ്രവർത്തകനായ വിനോദ് എന്നിവരെ വെട്ടിയ കേസിൽ പ്രതികളാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

