
പാലക്കാട് ധോണിയിൽ കാർ കത്തി ഒരാൾ മരിച്ചു. നാല് മണിയോടെയാണ് റോഡരികിൽ കാർ കത്തിയത്. നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി തീ അണയ്ക്കുകയായിരുന്നു. മുണ്ടൂർ വേലിക്കാട് റോഡിലാണ് സംഭവം.കാർ പൂർണമായി കത്തിനശിച്ചിട്ടുണ്ട്. കാറിനകത്ത് മൃതദേഹമുണ്ടെന്നു സ്ഥിരീകരിച്ചു. പൊലീസ് പരിശോധന തുടങ്ങി.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്ദർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. ആരാണ് കാറിനുള്ളില്‍ മരിച്ചത് എന്ന് വ്യക്തമല്ല.
ഈ കാറില്‍ വന്നയാള്‍ സമീപത്തുള്ള പമ്പില്‍ നിന്ന് പെട്രോള്‍ വാങ്ങിയിരുന്നുവെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തിനശിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കാര്‍ മുണ്ടൂര്‍ വേലിക്കാട് സ്വദേശിയുടേതാണെന്ന് സൂചനയുണ്ട്. മൃതദേഹം കാർ ഉടമയുടേതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
ENGLISH SUMMARY: A man was killed after a car caught fire on the roadside at Dhoni in Palakkad. The incident occurred around 4 am on Mundur Velikkad Road.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

