പാലക്കാട്ടെ കോൺഗ്രസിൽ പൊട്ടിത്തെറി; രാജിവെച്ച് ഇറങ്ങിയവർ സിപിഐഎമ്മുമായി ചേർന്ന് പ്രവർത്തിക്കും

congress

പാലക്കാട്ടെ കോൺഗ്രസിൽ പൊട്ടിത്തെറി. കുഴൽമന്ദം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. ജയപ്രകാശൻ, പെരുവെമ്പ് പഞ്ചായത്ത് മെമ്പർ എം രാജ്കുമാർ എന്നിവർ കോൺഗ്രസ് വിട്ടു. രാജിവച്ചവർ സിപിഐഎമ്മുമായി ചേർന്ന് പ്രവർത്തിക്കും. ഡിസിസി, മണ്ഡലം കോൺഗ്രസ് നേതാക്കളുടെ ഗ്രൂപ്പിസത്തിലും നിലപാടിലും പ്രതിഷേധിച്ചാണ് രാജി..

തദ്ദേശതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ പാലക്കാട്ടെ കോണ്‍ഗ്രസില്‍ കൊഴിഞ്ഞു പോക്ക് തുടരുന്നു.. കുഴൽമന്ദം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും കോൺഗ്രസ്സ് നേതാവുമായ കെ. ജയപ്രകാശൻ രാജിവച്ചു. സിപിഐഎമ്മുമായി ചേർന്നു പ്രവർത്തിക്കും. ഡിസിസി, മണ്ഡലം കോൺഗ്രസ് നേതാക്കൾ റെബൽ സ്ഥാനാർഥികളെ നിർത്തി കഴിഞ്ഞതവണ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് ജയപ്രകാശൻ പറയുന്നു.

ALSO READ: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുൻ എംഎൽഎ; കെ സി രാജഗോപാൽ മത്സരിക്കുന്നത് പത്തനംതിട്ട മെഴുവേലി ഗ്രാമപഞ്ചായത്തിൽ

ചിറ്റൂർ ബ്ലോക്ക് യൂത്ത് കോൺഗ്രസ് മുൻ പ്രസിഡണ്ടും പെരുവെമ്പ് പഞ്ചായത്ത് മെമ്പറുമായ എം രാജ്കുമാറും രാജിവെച്ചു. കോൺഗ്രസിന്റെ പാലക്കാട് ജില്ലയിലെ സംഘടന സംവിധാനത്തിലും കുടുബ വാഴ്ചയിലും പ്രതിഷേധിച്ചാണ് എം രാജകുമാര്‍ രാജിവെച്ചത്. കോൺഗ്രസിൽ നിന്ന് രാജിവച്ചവരെ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News