അപവാദം പ്രചരിപ്പിച്ചവരുടെ മുഖത്തേറ്റ അടിയാണ് പാലത്തായി വിധി: സിപിഐ എം

BJP Leader K Padmarajan POCSO Case

പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച ബിജെപി നേതാവായ കെ പത്മരാജന് ലഭിച്ച ശിക്ഷാവിധി, സിപിഐ എമ്മിനെതിരെ വിഷലിപ്ത പ്രചാരണം നടത്തിയവരുടെ മുഖത്തേറ്റ അടിയാണെന്ന്‌ സിപിഐ എം ജില്ലാസെക്രട്ടറി കെ കെ രാഗേഷ്‌.

കോൺഗ്രസും ബിജെപിയും എസ്ഡിപിഐ അടക്കമുള്ള തീവ്രവാദ കക്ഷികളും സംഭവത്തെ സിപിഐ എമ്മിനെതിരെ തിരിക്കാനാണ്‌ ശ്രമിച്ചത്‌. ചില മുഖ്യധാരാ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും നുണപ്രചാരകർക്കൊപ്പം ചേർന്ന്‌ പാർട്ടിക്കെതിരെ ജനവികാരം ഇളക്കിവിടാൻ ശ്രമിച്ചു. ഒരു കൂട്ടർ കൊടുക്രിമിനലിനെ വെള്ളപൂശിയപ്പോൾ മറ്റൊരുകൂട്ടർ വർഗീയവികാരം ആളിക്കത്തിച്ച് മുതലെടുപ്പിന് ശ്രമിച്ചു. രണ്ടുപേരുടെയും ലക്ഷ്യം ഒന്നായിരുന്നു. ബിജെപി നേതാവിനെ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചപ്പോൾ അപവാദപ്രചാരകരുടെ വ്യാഖ്യാനങ്ങളെല്ലാം തകർന്നടിഞ്ഞു. തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങൾക്കായി കള്ളവാർത്തയും നുണകളും പ്രചരിപ്പിച്ചവർ ജനങ്ങളോട് മാപ്പുപറയണമെന്നും സിപിഐ എം പ്രസ്താവനയിൽ പറഞ്ഞു.

Also Read: പാലത്തായി പീഡനക്കേസ്: സംഘപരിവാർ നേതാവ് കെ പത്മരാജന് മരണംവരെ ജീവപര്യന്തം

നീതിപൂർവവും വസ്തുതാപരവുമായി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിക്ക് തക്കതായ ശിക്ഷ വാങ്ങി നൽകാൻ കഴിഞ്ഞത്. പോക്‌സോ കേസ് പ്രതിക്ക് സംഘപരിവാർ സംഘടനകൾ കേസ് കാലയളവിൽ നൽകിയ പിന്തുണ സമൂഹത്തെ ഭയപ്പെടുത്തുന്നതാണെന്നും കെ കെ രാഗഷേ്‌ പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News