പലസ്തീനിന് ഐക്യദാർഢ്യം: ‘ഗാസയുടെ പേരുകൾ’ പരിപാടിയുടെ സമാപനം നാളെ

gazayude perukal

പലസ്തീന് ഐക്യദാർഢ്യവുമായി കേരളത്തിലാകെ സംഘടിപ്പിച്ച “ഗാസയുടെ പേരുകൾ” നാളെ (നവംബർ 16) വൈകുന്നേരം 3.30ന് തിരുവനന്തപുരം മാനവീയം വീഥിയിൽ സമാപിക്കും. പലസ്‌തീൻ അംബാസിഡർ അബ്ദുള്ള എം അബു ഷാവേസ്‌ മുഖ്യാതിഥിയായി പങ്കെടുക്കും. എൻ എസ് മാധവൻ, ശശികുമാർ, സക്കറിയ, ഡോ. ഗീവർഗീസ് മാർ കൂറിലോസ് തുടങ്ങി കലാ, സാംസ്കാരിക, രാഷ്ട്രീയ, ആത്മീയ, മാധ്യമരംഗത്തെ പ്രമുഖരും തൊഴിലാളികളും പരിപാടിയിൽ പങ്കെടുത്ത് പേരുകൾ വായിക്കും.

കലാവിഷ്കാരങ്ങൾ, പലസ്തീൻ നൃത്തമായ ദാബ്കെ, വരയരങ്ങ്, ഫൈൻ ആർട്സ് കോളേജിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ഇൻസ്റ്റലേഷൻ, പലസ്തീനിൽ കൊല്ലപ്പെട്ട 20000 കുട്ടികളുടെ പേരുകളുടെ ഡിസ്പ്ലേ എന്നിവ സംഘടിപ്പിക്കും.

ALSO READ: ആർഎസ്എസ് – ബിജെപി ഭീഷണി മറികടക്കാൻ ശിവസേനയിൽ ചേർന്നു; ജീവനൊടുക്കിയ ബിജെപി നേതാവ് ശിവസേനയിൽ ചേരുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസിന്

13 ജില്ലകളിലും പരിപാടികൾ പൂർത്തിയാക്കിയ ശേഷമാണ് തിരുവനന്തപുരത്ത് കൂട്ടായ്മ സമാപിക്കുന്നത്. ചിന്ത രവി ഫൗണ്ടേഷൻ വിവിധ സാമൂഹ്യ-സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ പലസ്തീൻ ഐക്യദാർഢ്യ ഫോറങ്ങൾ രൂപീകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News